എയര്‍ ഇന്ത്യ എക്‌സ്പ്രസിന് ഗള്‍ഫിലേക്ക് കാര്‍ഗോ സര്‍വീസ്

Posted on: April 22, 2020

കൊച്ചി : എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഗള്‍ഫിലേക്ക് കാര്‍ഗോ സര്‍വീസ് ആരംഭിച്ചു. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, മുംബൈ വിമാനത്താവളങ്ങളില്‍ നിന്നാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ പച്ചക്കറിയും പഴവര്‍ഗങ്ങളുമായി പോകുന്നത്.

കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങളില്‍ നിന്ന് ഷാര്‍ജയിലേക്ക് ഓരോ സര്‍വീസ് വീതം നടത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ചൊവ്വാഴ്ച കോഴിക്കോട്ടു നിന്ന് കുവൈത്തിലേക്ക് പച്ചക്കറിയും പഴവര്‍ഗങ്ങളുമായി പോയി. ഓരോ വിമാനത്തിലും 15 ടണ്ണോളം പച്ചക്കറികളും പഴവര്‍ഗങ്ങളുമാണ് കയറ്റിക്കൊണ്ടുപോകുന്നത്. മടക്കയാത്ര കാലിയായതിനാല്‍ സര്‍വീസ് ലാഭകരമല്ലെന്നും എങ്കിലും ഇപ്പോഴത്തെ അവസ്ഥയില്‍ കര്‍ഷകര്‍ക്ക് ഏറെ ഗുണം ചെയ്യുന്നുണ്ടെന്നും കമ്പനി അറിയിച്ചു.

TAGS: Air India |