യാത്രാ വിമാനങ്ങൾ ചരക്കുനീക്കത്തിന് ഉപയോഗിക്കാൻ അനുമതി

Posted on: March 29, 2020

കൊച്ചി : രാജ്യത്തെ യാത്രാ വിമാനങ്ങൾ ആവശ്യമെങ്കിൽ ചരക്കുനീക്കത്തിന് ഉപയോഗിക്കാൻ കേന്ദ്ര വ്യോമയാന മന്ത്രാലത്തിന്റെ അനുമതി. കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി എയർ ഇന്ത്യ വിമാനങ്ങളുടെ സീറ്റുകൾ മാറ്റി ചരക്കുനീക്കത്തിന് ഉപയോഗിക്കണമെന്ന് സിവിൽ വ്യോമയാന ഡയറക്ടർ ജനറൽ നിർദേശിച്ചെങ്കിലും, നടപ്പാക്കാനാവില്ലെന്ന് നിലപാട് ആണ് എയർ ഇന്ത്യ സ്വീകരിച്ചത്.

ഇതേതുടർന്ന് സ്വകാര്യ വിമാനക്കമ്പനികളുടെ യാത്രാ വിമാനങ്ങൾ ഇതിനായി പ്രയോജനപ്പെടുത്താൻ നിർദേശിച്ചത്. സർക്കാർ നിർദേശത്തെത്തുടർന്ന് ഇൻഡിഗോയും ഗോ എയറും തങ്ങളുടെ യാത്രാ വിമാനങ്ങൾ ചരക്കു നീക്കത്തിനു നൽകാൻ സന്നദ്ധത അറിയിച്ചു.