കൊച്ചിന്‍ ഡ്യൂട്ടി ഫ്രീ : മെഗാ സമ്മാന വിജയിയെ പ്രഖ്യാപിച്ചു

Posted on: December 6, 2019

നെടുമ്പാശ്ശേരി : കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീയില്‍ മെഗാ സമ്മാന പദ്ധതി വിജയിയെ നറുക്കെടുപ്പിലൂടെ കണ്ടെത്തി. കടവന്ത്ര ഗാന്ധനഗര്‍ സ്വദേഷി ജസ്റ്റിന്‍ ജോസ് ആണ് വിജയി. മെഗാ സമ്മാനമായ എം. ജി. ഹെക്ടര്‍ കാര്‍ സമ്മാനമായി ലഭിക്കും.

കസ്റ്റംസ് ജോയിന്റ് കമ്മിഷണര്‍ വസന്ത് കേശവന്‍ നറുക്കെടുപ്പ് നടത്തി. അസിസ്റ്റന്റ് കമ്മിഷണര്‍മാരായ റോമി പൈനാടത്ത്, ഹജോങ്ങ്, ഡ്യൂട്ടി ഫ്രീ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ജേക്കബ് ടി. എബ്രഹാം തുടങ്ങിയവര്‍ പങ്കെടുത്തു. ഓഗസ്റ്റ് നവംബര്‍ സീസണില്‍ ഡ്യൂട്ടി ഫ്രീയില്‍ നിന്ന ആറായിരം രൂപയില്‍ കൂടുതല്‍ തുകയ്ക്ക് ഷോപ്പിംഗ് നടത്തിയവര്‍ക്കാണ് നറുക്കെടുപ്പ് നടത്തിയത്. കൊച്ചിന്‍ ഡ്യൂട്ടിഫ്രീയുടെ ക്രിസ്മസ്-ന്യൂ ഇയര്‍ സമ്മാന പദ്ധതി നടന്നു വരികയാണ്. വിജയിക്ക് 25 പവന്‍ സ്വര്‍ണം സമ്മാനമായി ലഭിക്കും.