കൊച്ചിന്‍ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പ് ജേതാവിന് കാര്‍ നല്‍കി

Posted on: December 23, 2019

നെടുമ്പാശേരി : കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ ഓഗസ്റ്റ് – നവംബര്‍ സീസണിലെ ഡ്യൂട്ടി ഫ്രീ സമ്മാന പദ്ധതിയില്‍ ജേതാവായ കടവന്ത്ര ഗാന്ധിനഗര്‍ സ്വദേശി ജസ്റ്റിന്‍ ജോസിനു സിയാല്‍ മാനേജിംഗ് ഡയറക്ടര്‍ വി. ജെ. കുര്യന്‍ എം ജി ഹെക്ടര്‍ കാര്‍ സമ്മാനമായി നല്‍കി.

എയര്‍പോര്‍ട്ട് ഡയറക്ടര്‍ എ. സി. കെ. നായര്‍, എക്‌സിക്യൂട്ടിവ് ഡയറക്ടര്‍മാരായ എ. എം. ഷബീര്‍, സജി കെ. ജോര്‍ജ്, സിഎഫ്എ സുനില്‍ ചാക്കോ, ഡിജിഎം ജേക്കബ് ടി. എബ്രഹാം, കോസ്റ്റ് ലൈന്‍ ഡയറക്ടര്‍ ജിമ്മി ജോസ്, കസ്റ്റംസ് അസി. കമ്മിഷണര്‍ പി. സി. അജിത്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 25 പവന്‍ സമ്മാനമായി ലഭിക്കുന്ന ക്രിസ്മസ്-ന്യൂ ഇയര്‍ സമ്മാനപദ്ധതി നടന്നു വരുന്നു.