May 2024
ദീപാവലി മധുരം പങ്കുവച്ച് ഇത്തിഹാദ് എയർവേസ്
Posted on: October 31, 2019
മുംബൈ: ഇത്തിഹാദ് എയർവേസ് യാത്രക്കാര്‍ക്ക് മധുരം സമ്മാനിച്ച് ദീപാവലി ആഘോഷത്തില്‍ പങ്കുചേര്‍ന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നായ ദീപാവലിയ്ക്ക് അബുദാബി എയര്‍പോര്‍ട്ടിലെ സഞ്ചാരികള്‍ക്കാണ് ഇത്തിഹാദ് വിസ്മയ സമ്മാനമായി മധുരം നിറച്ച പെട്ടികള്‍ നല്‍കിയത്. ദീപാവലി വരെയുള്ള ഒരാഴ്ചയില്‍ ഇമിഗ്രേഷന്‍, ചെക്ക് ഇന്‍ കൗണ്ടറുകളിലും ആഗമനകവാടത്തിലും യാത്രക്കാരെ മധുരം നല്കി ഇത്തിഹാദ് വരവേറ്റു. ഇത്തിഹാദ് ഇന്ത്യയിലേയ്ക്ക് വിമാനസര്‍വീസ് ആരംഭിച്ചതിന്റെ പതിനഞ്ചാം വാര്ഷികാഷോഷത്തിനും ഈ ദീപാവലിക്കാലം സാക്ഷ്യം വഹിച്ചു.
2004 സെപ്റ്റംബറിലാണ് ഇത്തിഹാദ് എയർവേസ് ഇന്ത്യയിലേയ്ക്ക് വിമാനസര്‍വീസ് ആരംഭിച്ചത്. ഇതിനോടകം 1.65 കോടിയിലേറെ യാത്രക്കാരെ ഇന്ത്യന്‍ യാത്രാമാര്‍ഗത്തില്‍ ഇത്തിഹാദ് വിമാനങ്ങള്‍ കൊണ്ടുപോയിട്ടുണ്ട്. അഹമ്മദാബാദ്, ബെംഗളൂരു, ചെന്നൈ, കൊച്ചി, ഡല്‍ഹി, ഹൈദരാബാദ്, കൊൽക്കത്ത, കോഴിക്കോട്, മുംബൈ, തിരുവനന്തപുരം എന്നീ വിമാനത്താവളങ്ങളില്‍ നിന്ന് അബുദാബിയിലേയ്ക്കും തിരിച്ചും 159 ഇത്തിഹാദ് വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നുണ്ട്.
TAGS: Etihad Airways |
ഇത്തിഹാദ് വിമാനങ്ങളില്‍ കാസിനോ സര്‍വ്വീസ്
മാലദ്വീപിലേക്ക് സര്‍വീസ് പുനരാരംഭിച്ചു
ബാഗേജ് ട്രാക്ക് ചെയ്യാനുള്ള സൗകര്യം ഇനി മുതല്‍ എയര്‍ ഇന്ത്യ എക്സ്പ്രസില്‍
കേരളത്തില്‍ നിന്ന് കൂടുതല്‍ വിമാന സര്‍വീസുകളുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്
പ്രതിദിനം 365 സര്‍വീസുകളുമായി എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ സമ്മര്‍ ഷെഡ്യൂള്‍