വാലന്റൈന്‍ സമ്മാന ഓഫറുമായി ജെറ്റ് എയര്‍വേസ്

Posted on: February 9, 2019

കൊച്ചി : വാലന്റൈന്‍സ് ദിനത്തോടനുബന്ധിച്ച് പ്രിയപ്പെട്ടവര്‍ക്ക് 35,000 അടി ഉയരത്തില്‍ അവിസ്മരണീയ സമ്മാനം കൈമാറാനാകുന്ന പ്രത്യേക ഓഫറുമായി ജെറ്റ് എയര്‍വേസ്. ഓഫറിന്റെ ഭാഗമായി യാത്രക്കാര്‍ക്ക് എയര്‍ലൈന്റെ ഇന്‍ – ഫ്‌ളൈറ്റ് ഡ്യൂട്ടി ഫ്രീ സേവനമായ ജെറ്റ്ബുട്ടീകില്‍ നിന്നും പ്രത്യേക സമ്മാനങ്ങള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാം.

ഏറ്റവും പുതിയ പെര്‍ഫ്യൂമുകള്‍, കോസ്മറ്റിക്‌സ്, വാച്ചുകള്‍, ഗാഡ്ജറ്റുകള്‍, ആഭരണങ്ങള്‍, യാത്രാ ആവശ്യങ്ങള്‍ക്കുള്ള സാമഗ്രഹികള്‍, മദ്യം തുടങ്ങിയവയുടെ ആഗോള ലക്ഷ്വറി ബ്രാന്‍ഡുകളെല്ലാം ജെറ്റ്ബുട്ടീകില്‍ ലഭ്യമാണ്. പ്രമോ കോഡ് 9 WPRE ഉപയോഗിച്ച് അതിഥികള്‍ക്ക് ഓഫറിന്റെ ഭാഗമായി 20 ശതമാനം ഡിസ്‌ക്കൗണ്ടിന്റെ ആനുകൂല്യവും നേടാം.

സിറ്റിബാങ്കുമായുള്ള സഹകരണത്തിന്റെ ഭാഗമായി സിറ്റി ബാങ്ക് കാര്‍ഡ് ഉള്ളവര്‍ക്ക് 10 ശതമാനം അധിക ഡിസ്‌ക്കൗണ്ടും ലഭിക്കും. മുംബൈ, ഡല്‍ഹി, ബംഗലുരു, ചെന്നൈ എന്നിവിടങ്ങളില്‍ നിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട രാജ്യാന്തര ഫ്‌ളൈറ്റുകളില്‍ വാലന്റൈന്‍സ് ഡേ പ്രീ-ബുക്കിംഗ് ഓഫര്‍ 21 വരെ ലഭിക്കും. തെരഞ്ഞെടുക്കപ്പെട്ട സര്‍വീസുകളില്‍ ജെറ്റ്ബുട്ടീകില്‍ കാറ്റലോഗിലൂടെ വിമാനത്തിനകത്തും പര്‍ച്ചേസ് നടത്തി 20 ശതമാനം ഓഫര്‍ നേടാം. പ്രീ-ഓര്‍ഡര്‍ ചെയ്താല്‍ ഗിഫ്റ്റ് നന്നായി പൊതിഞ്ഞ് ഫ്‌ളൈറ്റിനുള്ളില്‍ വച്ച് സമ്മാനിച്ച് പ്രിയപ്പെട്ടവരെ അത്ഭുതപ്പെടുത്തും.