ജെറ്റ് എയർവേസ് കൊച്ചി-ദുബായ് സർവീസ് നവംബർ മുതൽ

Posted on: September 25, 2014

Jet-Airways-B737-800-big

ജെറ്റ് എയർവേസ് കൊച്ചിയിൽ നിന്നു ദുബായിലേക്കു നവംബർ അഞ്ചു മുതൽ നേരിട്ടുള്ള സർവീസ് ആരംഭിക്കും. കൊച്ചിയിൽ നിന്ന് അബുദാബി, ദമാം, ദോഹ, അബുദാബി വഴി കുവൈറ്റ്, മസ്‌ക്കറ്റ്, ഷാർജ എന്നിവിടങ്ങളിലേക്കു നേരിട്ടുള്ള ഫ്‌ലൈറ്റുകൾക്കു പുറമെയാണിത്. കോഴിക്കോടു നിന്നും തിരുവനന്തപുരത്തു നിന്നും ദോഹയിലേക്കുള്ള പുതിയ സർവീസുകൾ ഡിസംബർ ഒന്നിനും ആരംഭിക്കും.

ബോയിംഗ് 737-800 വിമാനങ്ങളാവും പ്രീമിയർ, ഇക്‌ണോമി ക്ലാസുകളിലെ സേവനം ലഭ്യമാക്കാനായി ഇവിടെ ഉപയോഗിക്കുക. ഇതോടെ ഗൾഫിലെ വിവിധ കേന്ദ്രങ്ങളിലേക്കു പ്രതിദിനം 40 ൽ എറെ സർവീസുകൾ നടത്തുന്ന ഇന്ത്യയിലെ ആദ്യ എയർലൈനായി ജെറ്റ് എയർവേസ് മാറുമെന്ന് ജെറ്റ് എയർവേസിന്റെ കമേഴ്‌സ്യൽ വിഭാഗം സീനിയർ വൈസ് പ്രസിഡന്റ് ഗൗരങ് ഷെട്ടി പറഞ്ഞു. പ്രതിദിനം 146 അന്താരാഷ്ട്ര സർവീസുകളാണ് ജെറ്റ് എയർവേസ് ഓപറേറ്റ് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിചേർത്തു.