May 2024
ഇത്തിഹാദ് എയർവേസിന് സ്കൈട്രാക്സ് ഫൈവ് സ്റ്റാർ റേറ്റിംഗ്
Posted on: October 21, 2016
അബുദാബി : ഇത്തിഹാദ് എയർവേസിന് എയർലൈൻ വ്യവസായത്തിലെ ഏറ്റവും മികച്ച ഗുണനിലവാരത്തിനുള്ള അംഗീകാരമായ സ്കൈട്രാക്സ് സർട്ടിഫൈഡ് ഫൈവ് സ്റ്റാർ റേറ്റിംഗ്. ആഗോള തലത്തിൽ ഇത്തിഹാദ് അവതരിപ്പിച്ചിട്ടുള്ള സേവനങ്ങളും ഉത്പന്നങ്ങളും മൂന്നു മാസം സമഗ്ര വിശകലനം ചെയ്ത ശേഷമാണ് ഈ അംഗീകാരത്തിനായി തെരഞ്ഞെടുത്തത്. കാബിൻ ശുചിത്വം, സൗകര്യങ്ങൾ, കാറ്ററിംഗ്, ഡ്യൂട്ടിഫ്രീ വിൽപ്പന തുടങ്ങിയവയെല്ലാം സ്കൈട്രാക്സ് സർട്ടിഫൈഡ് എയർലൈൻ റേറ്റിംഗിനുള്ള മാനദണ്ഡങ്ങളിൽ ഉൾപ്പെടുന്നു. അബുദാബിയിലെ ഇത്തിഹാദ് ഇന്നവേഷൻ അക്കാദമിയിൽ നടന്ന പ്രത്യേക ചടങ്ങിലായിരുന്നു ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം.
ഒരു ദശകം നീണ്ട കഠിനാധ്വാനത്തിനും നിരന്തരമായ പുതുക്കലുകൾക്കുമുള്ള അംഗീകാരമാണ് റേറ്റിംഗ് എന്ന് ഇത്തിഹാദ് എയർവേസ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പീറ്റർ ബോംഗാർട്നർ പറഞ്ഞു. എയർപോർട്ടുകളിലെ ഫ്രണ്ട് ലൈൻ സ്റ്റാഫ് മുതൽ കാബിൻ ജീവനക്കാർ വരെ ഉൾപ്പെടുന്ന എല്ലാ വിഭാഗം ജീവനക്കാരുടെയും സമർപ്പണവും പ്രതിബദ്ധതയുമാണ് ഈ നേട്ടത്തിലേക്ക് ഇത്തിഹാദിനെ നയിച്ചതെന്ന് അദേഹം ചൂണ്ടിക്കാട്ടി.
വാണിജ്യാടിസ്ഥാനത്തിലുള്ള വ്യോമഗതാഗതത്തിൽ ഇത്തിഹാദ് എയർവേസ് മുൻനിരയിൽ തുടരുകയാണെന്ന് സ്കൈട്രാക്സ് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ എഡ്വേഡ് പ്ലേസ്റ്റെഡ് പറഞ്ഞു.
TAGS: Etihad Airways | Skytrax | Skytrax Certified Five Star Rating |
ഇത്തിഹാദ് വിമാനങ്ങളില്‍ കാസിനോ സര്‍വ്വീസ്
മാലദ്വീപിലേക്ക് സര്‍വീസ് പുനരാരംഭിച്ചു
ബാഗേജ് ട്രാക്ക് ചെയ്യാനുള്ള സൗകര്യം ഇനി മുതല്‍ എയര്‍ ഇന്ത്യ എക്സ്പ്രസില്‍
കേരളത്തില്‍ നിന്ന് കൂടുതല്‍ വിമാന സര്‍വീസുകളുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്
പ്രതിദിനം 365 സര്‍വീസുകളുമായി എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ സമ്മര്‍ ഷെഡ്യൂള്‍