വിമാനടിക്കറ്റ് വാങ്ങാൻ എയർ അറേബ്യയുടെ ഇഎംഐ സ്‌കീം

Posted on: September 1, 2016

Air-Arabia-flights-Big

കൊച്ചി : എയർ അറേബ്യ ഇന്ത്യയിലെ യാത്രക്കാർക്കായി വിമാനയാത്രാ നിരക്ക് തുല്യ മാസ തവണകളായി (ഇഎംഐ) അടയ്ക്കാവുന്ന പദ്ധതി അവതരിപ്പിച്ചു. യാത്രക്കാർക്ക് പോകേണ്ട ഡെസ്റ്റിനേഷനുകളിലേക്ക് ചെലവു കുറച്ച് ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ ഇഎംഐ സ്‌കീം സഹായകമാണ്.

എട്ടു പ്രമുഖ ഇന്ത്യൻ ബാങ്കുകളുടെ ക്രെഡിറ്റ് കാർഡ് ഉള്ളവർക്ക് ഇഎംഐ സൗകര്യം ലഭിക്കും. ഐസിഐസിഐ, ആക്‌സിസ്, കൊട്ടക് മഹീന്ദ്ര, ഇൻഡസ്ഇൻഡ്, എച്ച്എസ്ബിസി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്‌സി, സെൻട്രൽ ബാങ്ക് എന്നീ ബാങ്കുകളാണ് ലിസ്റ്റിലുള്ളത്.

നടപടികൾ വളരെ ലളിതവും സുതാര്യവുമാണ്. ഫ്‌ളൈറ്റ് തെരഞ്ഞെടുത്ത് വെബ്‌സൈറ്റിൽ ടിക്കറ്റ് റിസർവ് ചെയ്യുമ്പോൾ പേമെന്റ് പേജിൽ നിങ്ങളുടെ ബാങ്ക് തെരഞ്ഞെടുത്ത് പേ വിത്ത് ഇഎംഐ എന്ന ഓപ്ഷൻ നൽകുക മാത്രം ചെയ്താൽ മതി. എളുപ്പം മനസിലാക്കാവുന്ന ഡിസ്‌പ്ലേ നിർദേശങ്ങളിൽ നിന്നും ഇഎംഐ കാലാവധി തെരഞ്ഞെടുക്കുക. പ്രതിമാസ തവണ നിങ്ങളുടെ ക്രെഡിറ്റ് കാർഡ് സ്റ്റേറ്റ്‌മെന്റിൽ എല്ലാ മാസവും വരും.

ഷാർജ ഹബിൽ നിന്നും എയർ അറേബ്യ ഇന്ത്യയിലേക്ക് ആഴ്ചയിൽ 115 ഫ്‌ളൈറ്റുകൾ സർവീസ് നടത്തുന്നുണ്ട്. ജയ്പൂർ, കൊച്ചി, നാഗ്പൂർ, കോയമ്പത്തൂർ, തിരുവനന്തപുരം, ഗോവ, കോഴിക്കോട്, ഹൈദരാബാദ്, ന്യൂഡൽഹി, മുംബൈ, ബാംഗലുരു, അഹമ്മദാബാദ്, ചെന്നൈ എന്നിങ്ങനെ 13 നഗരങ്ങളിലേക്ക് എയർ അറേബ്യ സർവീസുണ്ട്.

TAGS: Air Arabia |