ലാക്‌മെ ഫാഷൻ വീക്ക് : മനീഷ് മൽഹോത്രയ്‌ക്കൊപ്പം ഇത്തിഹാദ്

Posted on: August 19, 2016

Etihad-Airways-Lakme-fashio

കൊച്ചി : ലാക്‌മെ ഫാഷൻ വീക്കിൽ മനീഷ് മൽഹോത്രയുടെ വിന്റർ കളക്ഷൻ അനാവരണം ചെയ്യുന്നതിന് ഇത്തിഹാദ് എയർവേസിന്റെ പിന്തുണ. മുംബൈയിൽ ഓഗസ്റ്റ് 24 മുതൽ 28 വരെയാണ് ലാക്‌മെ ഫാഷൻ വീക്ക്. മഹേഷ് മൽഹേത്രയാണ് ഓഗസ്റ്റ് 24 ലെ ഓപ്പണിംഗ് നൈറ്റ് ഷോ. ബോളിവുഡിലേതടക്കം ഇന്ത്യൻ സിനിമാതാരങ്ങളുടെ ശ്രദ്ധേയമായ വസ്ത്രങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച മനീഷ് മൽഹോത്ര ലോകമെമ്പാടും ഫാഷനിസ്റ്റുകൾക്ക് പ്രിയങ്കരനാണ്. ഇത്തിഹാദുമായി സഹകരിക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് മനീഷ് മൽഹോത്ര പറഞ്ഞു.

ഇത്തിഹാദ് എയർവേയ്‌സിന്റെ ആഗോള ഫാഷൻ സ്‌പോൺസർഷിപ്പിൽ ഏറ്റവും പുതിയ സ്റ്റോപ്പാണ് മുംബൈ. ലണ്ടൻ, മിലാൻ, സിഡ്‌നി, ന്യൂയോർക്ക് തുടങ്ങിയ നഗരങ്ങളിലായി 17 ഫാഷൻ വാരങ്ങൾക്കാണ് ഇത്തിഹാദ് പിന്തുണ നൽകുന്നതെന്ന് ഇത്തിഹാദ് എയർവേസ് സ്‌പോൺസർഷിപ്പ് വിഭാഗം വൈസ് പ്രസിഡന്റ് പാട്രിക് പിയേഴ്‌സ് പറഞ്ഞു.

TAGS: Etihad Airways |