ഇൻഡിഗോ കൊച്ചി-ദുബായ് സർവീസ് സെപ്റ്റംബർ 26 മുതൽ

Posted on: August 11, 2016

IndiGo-flight-Big

കൊച്ചി : ഇൻഡിഗോയുടെ കൊച്ചി – ദുബായ് പ്രതിദിന നോൺസ്‌റ്റോപ്പ് സർവീസ് സെപ്റ്റംബർ 26 മുതൽ ആരംഭിക്കും. കൊച്ചി – ദുബായ് സെക്ടറിലുള്ള ഇൻഡിഗോയുടെ രണ്ടാമത്തെ പ്രതിദിന നോൺസ്‌റ്റോപ്പ് സർവീസാണിത്.

ദുബായിൽ നിന്നും രാത്രി 7.20 ന് പുറപ്പെടുന്ന വിമാനം ഇന്ത്യൻ സമയം (6ഇ 72) രാത്രി ഒരു മണിക്ക് കൊച്ചിയിലെത്തും. തിരിച്ച് രാത്രി 1.50 ന് കൊച്ചിയിൽനിന്നു പുറപ്പെടുന്ന (6ഇ 71) വിമാനം പുലർച്ചെ 4.35 ന് ദുബായിൽ എത്തും.