ആഭ്യന്തര വിമാനയാത്രാനിരക്കുകള്‍ വര്‍ദ്ധിപ്പിച്ചു

Posted on: February 12, 2021

ന്യൂഡല്‍ഹി : ആഭ്യന്തര വിമാന യാത്രനിരക്ക് കൂട്ടി. കോവിഡ് അടച്ചിടലിനുശേഷം ആഭ്യന്തരയാത്ര വീണ്ടും തുടങ്ങിയപ്പോള്‍ യാത്രാസമയം വിവിധ തട്ടുകളിലായി തിരിച്ചാണ് ടിക്കറ്റ് നിരക്ക് ഈടാക്കുന്നത്. മുഴുവന്‍ സിറ്റുകളില്‍ യാത്രക്കാരുമില്ല.

ഡിസംബര്‍ മുതല്‍ പരമാവധി 80 ശതമാനം സീറ്റുകളില്‍ യാത്രക്കാരെ അനുവദിച്ചിട്ടുണ്ട്. മാര്‍ച്ച് 31 വരെ അത് തുടരും. മാര്‍ച്ചിനുശേഷം വേനല്‍ക്കാല ഷെഡ്യൂള്‍ വരുമ്പോള്‍ മുഴുവന്‍ സീറ്റുകളിലും യാത്ര അനുവദിക്കും.

നിലവിലെ വിവിധ ബാന്‍ഡുകളില്‍ 10 ശതമാനം മുതല്‍ 30 ശതമാനംവരെയാണ് നിരക്ക് വര്‍ധിപ്പിച്ചത്.

40 മിനിറ്റില്‍താഴെ 2000 രൂപ മുതല്‍ 6000 രൂപവരെയാണ് നിലവിലെ നിരക്ക്. അത് 2200 ഉം 7800 ആകും.

40-നും 60-നുമിടയില്‍ 2500-7500 (പുതിയ നിരക്ക് 2800-9800).

60 മിനിറ്റിനും 90 മിനിറ്റിനുമിടയില്‍-3000-9000 (3300-11,700).

90 മിനിറ്റിനും 120 മിനിറ്റിനുമിടയില്‍ -3500-10,000 (3900-13,000).

120 മിനിറ്റിനും 150 മിനിട്ടിനുമിടയില്‍-4500-13,000 (5000-16,900).

150 മിനിട്ടിനും 180 മിനിറ്റിനുമിടയില്‍-5500-13,700 (6100-20,400).

180മിനിറ്റിനും 210 മിനിറ്റിനുമിടയില്‍-6500-18,600 (7200-24,200).

 

TAGS: IndiGo Flights |