ഇൻഡിഗോയ്ക്ക് 16 പുതിയ ഫ്‌ളൈറ്റുകൾ

Posted on: April 8, 2016

Indigo-Airlines-fleet-big

ന്യൂഡൽഹി : ഇൻഡിഗോ 16 പുതിയ വിമാനസർവീസുകൾ പ്രഖ്യാപിച്ചു. ചെന്നൈ – ഗുവാഹട്ടി നോൺസ്‌റ്റോപ്പ്, ബംഗലുരു- ചെന്നൈ, ബംഗലുരു-ഗുവാഹട്ടി, ഡൽഹി-റായ്പ്പൂർ സർവീസുകൾ ഏപ്രിൽ 7 ന് ആരംഭിച്ചു.

ഏപ്രിൽ 9 മുതൽ ഡൽഹി-ബംഗലുരു, ഡൽഹി – അഹമ്മദാബാദ് സർവീസുകളുടെ എണ്ണം വർധിപ്പിക്കും. ചെന്നൈ-ജയ്പ്പൂർ, ചെന്നൈ-ലക്‌നോ (ബംഗലുരു വഴി), ബംഗലുരു – ലക്‌നോ, ബംഗലുരു-ചെന്നൈ സർവീസുകൾ ഏപ്രിൽ 12 മുതൽ തുടങ്ങും. ഇതോടെ 40 ഡെസ്റ്റിനേഷനുകളിലേക്കായി 737 ഫ്‌ളൈറ്റുകൾ ഇൻഡിഗോയ്ക്കുണ്ടാകും.