ഗുരുപ്രസാദ് മഹാപത്ര എഎഐ ചെയർമാൻ

Posted on: July 20, 2016

Guruprasad-Mohapatra-IAS-Bi

ന്യൂഡൽഹി : ഗുരുപ്രസാദ് മഹാപത്രയെ എയർപോർട്ട്‌സ് അഥോറിട്ടി ഓഫ് ഇന്ത്യ (എഎഐ) ചെയർമാനായി നിയമിച്ചു. 1986 ബാച്ച് ഗുജറാത്ത് കേഡർ ഐഎഎസ് ഓഫീസറാണ്.

നേരത്തെ കേന്ദ്രവാണിജ്യമന്ത്രാലയത്തിൽ ജോയിന്റ് സെക്രട്ടറിയായിരുന്നു. രാജ്യത്തെ 11 അന്താരാഷ്ട്ര വിമാനത്താവളങ്ങൾ ഉൾപ്പെടെ 125 വിമാനത്താവളങ്ങളുടെ നടത്തിപ്പ് എയർപോർട്ട്‌സ് അഥോറിട്ടിക്കാണ്.