എയർപോർട്ട് അഥോറിട്ടിക്ക് 10,000 കോടി വിറ്റുവരവ്

Posted on: April 18, 2016

Airports-Authority-Logo-big

ന്യൂഡൽഹി : രാജ്യത്തെ ഏറ്റവും വലിയ എയർപോർട്ട് ഓപറേറ്ററായ എയർപോർട്ട് അഥോറിട്ടി ഓഫ് ഇന്ത്യയ്ക്ക് 2015-16 ൽ 10,000 കോടി രൂപ വിറ്റുവരവ്. അറ്റാദായം 2,000 കോടി രൂപ. 2014-15 ൽ 9,285 കോടിയായിരുന്നു വിറ്റുവരവ്. അറ്റാദായം 1,959 കോടി. പാസഞ്ചർ ട്രാഫിക്കിലും എയർക്രാഫ്റ്റ് മൂവ്‌മെന്റിലുമുണ്ടായ വർധനയാണ് വരുമാനവളർച്ചയ്ക്ക് ഇടയാക്കിയത്.

എയർപോർട്ട് അഥോറിട്ടിയുടെ നിയന്ത്രണത്തിൽ 125 എയർപോർട്ടുകളാണുള്ളത്. ഇവയിൽ 95 എണ്ണം മാത്രമെ പ്രവർത്തിക്കുന്നുള്ളു. തിരുവനന്തപുരവും കോഴിക്കോടും ഉൾപ്പടെ ഷെഡ്യൂൾഡ് ഫ്‌ളൈറ്റുകൾ 70 എയർപോർട്ടുകളിൽ നിന്ന് മാത്രം. കഴിഞ്ഞ ധനകാര്യവർഷം അഹമ്മദാബാദ്, ലേ എയർപോർട്ടുകളും മികച്ച വളർച്ച കൈവരിച്ചു.