ഇത്തിഹാദ് മുംബൈയിലേക്ക് എ-380 സർവീസ് തുടങ്ങി

Posted on: May 3, 2016

Etihad-Airways-A380-@-Mumba

മുംബൈ : ഇത്തിഹാദ് എയർവേസ് മുംബൈയിലേക്ക് ഡബിൾ ഡെക്കർ വിമാനമായ എ-380 സർവീസ് ആരംഭിച്ചു. മഹാരാഷ്ട്ര ദിനമായ മെയ് 1 ന് രാത്രിയിലാണ് ആദ്യ ഫ്‌ളൈറ്റ് ഇവൈ 204 അബുദാബിയിൽ നിന്നെത്തിയത്.

പുതിയ സംവിധാനം യാഥാർത്ഥ്യമായതോടെ മുംബൈ – ന്യൂയോർക്ക് ജെഎഫ്‌കെ സെക്ടറിൽ അബുദാബി വഴി സൗകര്യപ്രദമായ എ-380 പ്രതിദിന സർവീസ് നിലവിൽ വന്നു. യുഎസ് പ്രീ ക്ലിയറൻസ് അബുദാബിയിൽ പൂർത്തിയാക്കാനാകും. ഇത്തിഹാദ് ഫ്‌ളൈറ്റ് ഇവൈ 204 രാത്രി 7.20 ന്് മുംബൈയിൽ എത്തും. തിരിച്ച് അബുദാബിയിലേക്കുള്ള ഫ്‌ളൈറ്റ് ഇവൈ 203 രാത്രി 9.35 ന് മുംബൈയിൽ നിന്ന് പുറപ്പെടും.

Etihad-Airways-A-380-Landinആദ്യ എ380 മുംബൈയിലെത്തിയത് ഹൈദരാബാദുകാരനായ ക്യാപ്റ്റൻ രമേഷ് കൃഷ്ണയുടെ നേതൃത്വത്തിൽ മുംബൈക്കാരനായ ഫസ്റ്റ് ഓഫീസർ ഇർഫാൻ റിസ്വിയും22 കാബിൻ ക്രൂവും ഇന്ത്യക്കാരായിരുന്നു. മുംബൈ ടെർമിനൽ -2 ൽ എത്തിയ വിമാനത്തെ ആചാരപൂർവം സ്വീകരിച്ചു. ഇത്തിഹാദിന്റെ മൂന്നും ജെറ്റ് എയർവേസിന്റെ രണ്ടും ഉൾപ്പടെ മുംബൈ – അബുദാബി സെക് ടറിൽ അഞ്ച് പ്രതിദിന ഫ്‌ളൈറ്റുകളാണ് ഓപറേറ്റ് ചെയ്യുന്നത്.

ഇത്തിഹാദിന്റെ എ-380 വിമാനത്തിൽ 2 പേർക്ക് റസിഡൻസിലും, 9 പേർക്ക് ഫസ്റ്റ് അപ്പാർട്ട്‌മെന്റിലും, 70 പേർക്ക് ബിസിനസ് സ്റ്റുഡിയോയിലും 415 പേർക്ക് ഇക്കണോമി സ്മാർട്ട് സീറ്റിലുമായി ആകെ 496 പേർക്ക് യാത്ര ചെയ്യാം.

ജെറ്റ് എയർവേസുമായി ചേർന്ന് ഇന്ത്യയിലെ 15 കേന്ദ്രങ്ങളിൽ നിന്ന് അബുദാബിയിലേക്ക് പ്രതിവാരം 254 ഫ്‌ളൈറ്റുകൾ ലഭ്യമാക്കുന്നതായി ഇത്തിഹാദ് എയർവേസ് പ്രസിഡന്റും സിഇഒ യുമായ ജെയിംസ് ഹോഗൻ പറഞ്ഞു. 20 ശതമാനം മാർക്കറ്റ് ഷെയറോടെ മറ്റു വിദേശ എയർലൈനുകളേക്കാൾ മുന്നിലാണ് ജെറ്റ്-ഇത്തിഹാദ് സഖ്യമെന്നും അദേഹം ചൂണ്ടിക്കാട്ടി.