ഇത്തിഹാദ് എയർവേസ് നൂതനമായ മൊബൈൽ ആപ്പ് അവതരിപ്പിച്ചു

Posted on: April 25, 2016

Etihad-Airway-Mobile-App-Bi

കൊച്ചി : യുഎഇ യുടെ ദേശീയ വിമാന കമ്പനിയായ ഇത്തിഹാദ് എയർവേസ് യാത്രകൾ മാനേജ് ചെയ്യുവാൻ സഹായിക്കുന്ന ഐഫോൺ മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി. 2016 മെയ് 30 ന് മുമ്പ് ആപ്പിലൂടെ നടത്തുന്ന ബുക്കിംഗുകൾക്ക് ടിക്കറ്റ് നിരക്കിൽ 10 % ഡിസ്‌ക്കൗണ്ടും, ലോയൽട്ടി പ്രോഗ്രാമായ ഇത്തിഹാദ് ഗസ്റ്റ് അംഗങ്ങൾക്ക് 250 ബോണസ് പോയിന്റുകളും ലഭിക്കും. ഉപയോഗിക്കുവാൻ ലളിതമായ ആപ്പിലൂടെ ടിക്കറ്റ് ബുക്കിംഗ്, ചെക്ക് ഇൻ, ഫ്‌ളൈറ്റ് സ്റ്റാറ്റസ് തുടങ്ങിയവ അറിയാം.

മിഡിൽ ഈസ്റ്റിൽ ഇതാദ്യമായി അബുദാബി ഇന്റർനാഷണൽ എയർപ്പോർട്ടിന്റെ ഇൻഡോർ മാപ്പുകളും ലഭ്യമാക്കിയിട്ടുണ്ട്. മുഖാമുഖമായോ, ഡിജിറ്റൽ ചാനലിലൂടെയോ ഏറ്റവും മികച്ച യാത്രാനുഭവം ഒരുക്കുന്നതിൽ ഇത്തിഹാദ് എയർവേസ് പ്രതിജ്ഞാബദ്ധരാണെന്ന് ചീഫ് കമേർഷ്യൽ ഓഫീസർ പീറ്റർ ബാംഗാർട്ടനർ പറഞ്ഞു.