പുതിയ മൂന്ന് സർവീസുകളുമായി ട്രൂജെറ്റ്

Posted on: April 21, 2016

True-jet-ATR72-aircraft-Big

ഹൈദരാബാദ് : ട്രൂജെറ്റ് വിജയവാഡയിൽ നിന്ന് മൂന്ന് പുതിയ സർവീസുകൾ ആരംഭിക്കുന്നു. വിജയവാഡ – ഹൈദരാബാദ് സർവീസ് ഏപ്രിൽ 22 മുതലും വിജയവാഡ – തിരുപ്പതി, വിജയവാഡ – കഡപ്പ സർവീസുകൾ മെയ് 3 മുതലും ആരംഭിക്കും.

എടിആർ 72-500 എയർക്രാഫ്റ്റുകളാണ് ട്രൂജെറ്റ് സർവീസിന് ഉപയോഗിക്കുന്നത്. വിജയവാഡ, ഹൈദരാബാദ്, ഔറംഗബാദ്, ബംഗലുരു, ചെന്നൈ, ഗോവ, നാഗ് പൂർ, രാജമുന്ദ്രി, തിരുപ്പതി, കഡപ്പ എന്നീ ഡെസ്റ്റിനേഷനുകളിലേക്കാണ് ഇപ്പോൾ ട്രൂജെറ്റ് സർവീസുള്ളത്.