ഇത്തിഹാദ് : ഹൈദരാബാദ് എയർഷോയിലെ ശ്രദ്ധേയ സാന്നിദ്ധ്യം

Posted on: March 21, 2016

Etihad-Airways-Hyd-Airshow-

ഹൈദരാബാദ് : യുഎഇയുടെ ദേശീയ വിമാനക്കമ്പനിയായ ഇത്തിഹാദ് എയർവേസ് ഹൈദരബാദ് എയർ ഷോയിൽ ശ്രദ്ധേയ സാന്നിധ്യമായി. ഇത്തിഹാദിന്റെ ഏറ്റവും പുതിയ ബോയിംഗ് 787 ഉം ബോയിംഗ് 777 ഉം കാർഗോ വിമാനങ്ങളും പ്രദർശിപ്പിച്ചിരുന്നു. പങ്കാളികളായ ജെറ്റ് എയർവേസും പ്രദർശനത്തിൽ പങ്കെടുത്തു.

ഇത്തിഹാദ് എയർവേസിന്റെ വിമാനങ്ങളെയും സേവനങ്ങളെയും കുറിച്ച് അറിയുവാൻ വ്യോമയാന മേഖലയിലെ ഉദ്യോഗസ്ഥരും, വ്യവസായ പ്രമുഖരും ഏവിയേഷൻ വിദഗ്ദ്ധരും എത്തിയിരുന്നു. ജെറ്റ് എയർവേസുമായി സഹകരിച്ച് അബുദാബിയെയും 15 ഇന്ത്യൻ നഗരങ്ങളും ബന്ധിപ്പിച്ച് ആഴ്ചതോറും 254 ഫ്‌ളൈറ്റുകൾ ലഭ്യമാണെന്ന് കമ്പനിയുടെ ചീഫ് സ്ട്രാടെജി ഓഫീസർ കെവിൻ നൈറ്റ് പറഞ്ഞു.

കൂടാതെ നാല് ഇന്ത്യൻ മെട്രോ നഗരങ്ങളിലേക്ക് കാർഗോ വിമാന സർവീസുമുണ്ട്. ഇന്ത്യയിൽ നിന്നുള്ള അന്താരാഷ്ട്ര വിമാന യാത്ര വിപണിയുടെ 20 ശതമാനം ഇത്തിഹാദ് – ജെറ്റ് എയർവേസ് സഖ്യത്തിന്റെ നിയന്ത്രണത്തിലാണ്.