ഇത്തിഹാദിന്റെ ഗ്ലോബൽ സെയിൽ ഓഫർ

Posted on: January 30, 2016

Etihad-Airways-Takes-off-Bi

മുംബൈ : ഇത്തിഹാദ് എയർവേസ് ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് വിവിധ ഡെസ്റ്റിനേഷനുകളിലേക്ക് ആകർഷകമായ ആനുകൂല്യങ്ങളുമായി ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. ജനുവരി 31 ന് മുമ്പ് ബുക്ക് ചെയ്യുന്ന ബിസിനസ് ക്ലാസ്, ഇക്‌ണോമി ടിക്കറ്റുകൾ ഉപയോഗിച്ച് ഇന്ത്യയിലെ 14 നഗരങ്ങളിൽ നിന്നും ഇത്തിഹാദ് എയർവേസിലും പങ്കാളിയായ ജെറ്റ് എയർവേസിലും യാത്ര ചെയ്യാം. യൂറോപ്പ്, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, വടക്കേ അമേരിക്ക, തെക്കേ അമേരിക്ക എന്നിവിടങ്ങളിലെ വിവിധ ഡെസ്റ്റിനേഷനുകളിലേക്ക് ഈ ആനുകൂല്യം ലഭ്യമാണ്. ഫെബ്രുവരി ഒന്നു മുതൽ ഡിസംബർ 31 വരെയാണ് യാത്രകാലാവധി.

അബുദാബി വഴി കേവലം രണ്ട് മണിക്കൂറിനുള്ളിൽ ഇത്തിഹാദിന്റെ വിവിധ ഡെസ്റ്റിനേഷനുകളിലേക്ക് കണക്ഷൻ ഫ്‌ളൈറ്റുകൾ ലഭ്യമാകും. പ്രത്യേക ഓഫർ ലഭിക്കുന്നവയിൽ സാൻഫ്രാൻസിസ്‌കോ, ലോസ് ആഞ്ചലസ്, ന്യൂയോർക്ക്, വാഷിംഗ്ടൺ, സാവോപോളോ, ഫ്രാങ്ക്ഫർട്ട്, ലണ്ടൻ, റോം, നെയ്‌റോബി, ജോഹന്നാസ്ബർഗ്, ബഹ്‌റിൻ, കുവൈത്ത് എന്നിവ ഉൾപ്പെടുന്നു.

മുംബൈയിൽ നിന്നും പ്രതിദിനം അഞ്ചു സർവീസുകളും ചെന്നൈ, ദൽഹി, ഹൈദരാബാദ്, കൊച്ചി എന്നിവിടങ്ങളിൽ നിന്നും പ്രതിദിനം നാല് സർവീസുകളും ബംഗലുരുവിൽ നിന്ന് മൂന്ന് സർവീസുകളുമാണുള്ളത്. കോഴിക്കോട്, തിരുവനന്തപുരം, അഹമ്മദാബാദ് എന്നിവിടങ്ങളിൽ നിന്നും ദിവസവും രണ്ട് സർവീസുകളുണ്ട്. ജയ്പൂർ, കോൽക്കത്ത, പുനെ, മംഗലാപുരം, ലക്‌നൗ എന്നിവിടങ്ങളിൽ നിന്നും പ്രതിദിന സർവീസുകളും നടത്തുന്നു.

സാൻഫ്രാൻസിസ്‌കോയിലേക്കുള്ള ബിസിനസ് ക്ലാസ് റിട്ടേൺ നിരക്ക് 1,67,785 രൂപയിൽ തുടങ്ങുന്നു. ന്യൂയോർക്കിലേക്ക് 1,28,229 രൂപയും ലണ്ടനിലേക്ക് 1,04, 356 രൂപയുമാണ് നിരക്ക്. ഇതോടൊപ്പം മൂന്നിരട്ടി ഇത്തിഹാദ് ഗസ്റ്റ്‌മൈൽസ് ബോണസായി ലഭിക്കും. ഇക്‌ണോമി ക്ലാസിൽ ഫ്രാങ്ക്ഫർട്ടിലേക്കുള്ള നിരക്കുകൾ 40,289 രൂപയിലും ചിക്കാഗോയിലേക്ക് 54,643 രൂപയിലും വാഷിംഗ്ടണിലേക്ക് 66,259 രൂപയിലുമാണ് നിരക്കുകൾ തുടങ്ങുന്നത്. ഇരട്ടി ഇത്തിഹാദ് ഗസ്റ്റ്‌മൈലുകളും ബോണസായി ലഭിക്കും.

യുണൈറ്റഡ് സ്റ്റേറ്റ്‌സിലേക്കുള്ള യാത്രക്കാർക്ക് യു.എസ് ഇമിഗ്രേഷൻ, കസ്റ്റംസ് നടപടിക്രമങ്ങൾ അബുദാബി രാജ്യാന്തര വിമാനത്താവളത്തിലെ യുഎസ് പ്രീ ക്ലിയറൻസ് ഫസിലിറ്റിയിൽ പൂർത്തിയാക്കാനാകും.

ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് ലോകത്തിലെ വിവിധ നഗരങ്ങളിലേക്ക് ഇത്തിഹാദ് നെറ്റ്‌വർക്ക് പ്രയോജനപ്പെടുത്തി യാത്ര ചെയ്യുന്നതിനുള്ള ആവേശകരമായ അവസരമാണിതെന്ന് ഇത്തിഹാദ് എയർവേസ് വൈസ് പ്രസിഡന്റ് (ഇന്ത്യ) നീരജ ഭാട്ടിയ പറഞ്ഞു.