ദോഹ – നാഗപ്പൂർ സർവീസുമായി ഖത്തർ എയർവേസ്

Posted on: December 2, 2015

Qatar-Airways-A-320-Big-a

ദോഹ : ഖത്തർ എയർവേസ് ദോഹ – നാഗപ്പൂർ പ്രതിദിന സർവീസ് തുടങ്ങി. ഇന്ത്യയിൽ ഖത്തർ എയർവേസിന്റെ 13 മത്തെ ഡെസ്റ്റിനേഷനാണ് നാഗപ്പൂർ. എ 320 വിമാനമാണ് സർവീസിന് ഉപയോഗിക്കുന്നത്.

യാത്രാ സമയം നാല് മണിക്കൂർ. 12 ബിസിനസ് ക്ലാസ് സീറ്റുകളും 132 ഇക്‌ണോമി ക്ലാസ് സീറ്റുകളും ഉൾപ്പടെ 144 സീറ്റുകളാണുള്ളത്. ഇതോടെ ഇന്ത്യയിൽ നിന്നുള്ള പ്രതിവാര ഫ്‌ളൈറ്റുകളുടെ എണ്ണം 95 ൽ നിന്ന് 102 ആയി വർധിച്ചു.