അബുദാബി – മുംബൈ എ 380 സർവീസുമായി ഇത്തിഹാദ്

Posted on: November 4, 2015

Etihad-Airways-A380--big

അബുദാബി : ഇത്തിഹാദ് എയർവേസ് അബുദാബി – മുംബൈ സെക്ടറിൽ അടുത്തവർഷം മെയ് ഒന്നു മുതൽ എ 380 സർവീസ് ആരംഭിക്കും. ന്യൂയോർക്കിലേക്കുള്ള എ 380 കണക്ഷനും ലഭ്യമാക്കും. ഇവൈ 204 അബുദാബിയിൽ നിന്നും മുംബെയിലേക്കും ഇവൈ 203 തിരികെ അബുദാബിയിലേക്കും പറക്കും.

ഇത്തിഹാദ് എ-380 ൽ റസിഡൻസ് എന്ന മൂന്നു മുറികളുള്ള സ്യൂട്ടും, ഒൻപത് ഫസ്റ്റ് അപ്പാർട്ട്‌മെന്റുകളും, 70 ബിസിനസ് സ്റ്റുഡിയോകളും, 415 ഇക്കണോമി സ്മാർട്ട് സീറ്റുകളും ലഭ്യമാണ്. ആകെ 496 സീറ്റുകൾ ഉണ്ട്. ഇപ്പോൾ ഈ റൂട്ടിൽ സർവീസ് നടത്തുന്ന വിമാനത്തേക്കാൾ 50 ശതമാനം സീറ്റുകൾ ഇതോടെ കൂടും.

മുംബെയിൽ നിന്നും ഇപ്പോൾ അബുദാബിയിലേക്ക് ഇത്തിഹാദിന്റെ മൂന്നും ജെറ്റ് എയർവേസിന്റെ രണ്ടും പ്രതിദിന സർവീസുകളുണ്ട്. അബുദാബിയിൽ നിന്ന് ഗൾഫ്, ആഫ്രിക്ക, യൂറോപ്പ്, നോർത്ത് അമേരിക്ക എന്നിവിടങ്ങളിലേക്ക് ആഴ്ചതോറും 2000 കണക്ഷുകൾ ലഭ്യമാണ്.