ഇന്ത്യൻ ക്രിക്കറ്റ്ടീം ഇനി എയർഇന്ത്യയിൽ പറക്കും

Posted on: September 15, 2015

Air-India-BCCI-Deal-Big

ന്യൂഡൽഹി : ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ വിമാനയാത്ര സംബന്ധിച്ച് എയർഇന്ത്യയും ബിസിസിഐയും തമ്മിൽ ധാരണയിലെത്തി. ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ ആഭ്യന്തര-വിദേശയാത്രകൾ ഇനി എയർഇന്ത്യ വിമാനങ്ങളിലായിരിക്കും. ഇതു സംബന്ധിച്ച ധാരണാപത്രം എയർഇന്ത്യ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ അശ്വനി ലോഹാനിയും ബിസിസിഐ സെക്രട്ടറി അനുരാഗ് താക്കറും ഒപ്പുവച്ചു.

ഒരു വർഷത്തേക്കുള്ള ധാരണപ്രകാരം ക്രിക്കറ്റ് താരങ്ങൾക്ക് സ്‌പെഷ്യൽ ഫെയറുകളും ഫ്രീ ബാഗേജ് അലവൻസും അനുവദിക്കും. അമ്പയർമാർ, മാച്ച് റഫറീസ്, നാഷണൽ സെലക് ടേഴ്‌സ്, ബിസിസിഐ ഓഫീഷ്യൽസ് തുടങ്ങിയവർക്കും പ്രത്യേക ആനുകൂല്യങ്ങൾ അനുവദിക്കും.