എയർ ഇന്ത്യയ്ക്ക് രണ്ട് ഡ്രീംലൈനറുകൾ കൂടി

Posted on: July 25, 2016

AirIndia-B-787-Dreamliner-B

ന്യൂഡൽഹി : എയർ ഇന്ത്യയ്ക്ക് ബോയിംഗിൽ നിന്ന് ഈ വർഷം രണ്ട് ഡ്രീംലൈനർ 787-800 വിമാനങ്ങൾ കൂടി ഡെലിവറി ലഭിക്കും. അടുത്ത വർഷം നാല് വിമാനങ്ങളാണ് ഡെലിവറി ലഭിക്കേണ്ടത്.

ഇതോടെ എയർ ഇന്ത്യ ഓർഡർ ചെയ്ത 27 ഡ്രീംലൈനറുകളും ഫ്‌ളീറ്റിന്റെ ഭാഗമാകും. നാല് വർഷം മുമ്പാണ് ആദ്യ ഡ്രീലൈനർ എയർ ഇന്ത്യ ഫ്‌ളീറ്റിലെത്തിയത്. ഇതിനിടെ ഡ്രീംലൈനർ വിമാനങ്ങൾ നിരവധി സാങ്കേതിക പ്രശ്‌നങ്ങൾക്ക് വഴിവെച്ചിരുന്നു.