കാലപ്പഴക്കം : എയർ ഇന്ത്യ 15 വിമാനങ്ങൾ ഒഴിവാക്കാൻ ഒരുങ്ങുന്നു

Posted on: April 26, 2016

Air-India-Classic-A320-plan

ന്യൂഡൽഹി : കാലപ്പഴക്കം മൂലം എയർ ഇന്ത്യ 15 എയർബസ് ക്ലാസിക് എ-320 വിമാനങ്ങൾ ഒഴിവാക്കാൻ ഒരുങ്ങുന്നു. 2017 മാർച്ചോടെ നാല് വിമാനങ്ങളും 2019 ടെ മറ്റ് വിമാനങ്ങളും ഫ്‌ളീറ്റിൽ നിന്ന് ഒഴിവാക്കും. 26 വർഷം പഴക്കമേറിയവയാണ് ഈ വിമാനങ്ങൾ.

കാലപ്പഴക്കം ചെന്ന വിമാനങ്ങൾ സർവീസിന് ഉപയോഗിക്കുന്നതിൽ നിന്നും എയർ ഇന്ത്യയെ വിലക്കണമെന്ന് ഇന്ത്യൻ കമേർഷ്യൽ പൈലറ്റ്‌സ് അസോസിയേഷൻ നേരത്തെ ഡിജിസിഎയോട് ആവശ്യപ്പെട്ടിരുന്നു. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 29 പുതിയ നാരോബോഡി എയർക്രാഫ്റ്റുകൾ വാങ്ങാനാണ് എയർ ഇന്ത്യയുടെ ലക്ഷ്യം. ഇതിൽ 14 എണ്ണം എയർബസ് എ-320 നിയോ വിമാനങ്ങളായിരിക്കും.