എയർ ഇന്ത്യ ശ്രേണിയിൽ ഈ വർഷം 35 പുതിയ വിമാനങ്ങൾ

Posted on: January 3, 2017

ന്യൂഡൽഹി : എയർ ഇന്ത്യ ശ്രേണിയിൽ ഈ വർഷം 35 പുതിയ വിമാനങ്ങൾ കൂടി ചേരുമെന്ന് ചെയർമാൻ അശ്വനി ലോഹാനി പറഞ്ഞു. ഇതോടെ എയർ ഇന്ത്യ വിമാനങ്ങളുടെ എണ്ണം 175 ആകും. ഇപ്പോൾ 140 വിമാനങ്ങളാണ് എയർ ഇന്ത്യയ്ക്കുള്ളത്. ഇവയിൽ 23 എണ്ണം എയർഇന്ത്യ എക്‌സ്പ്രസിന്റേതാണ്.

അടുത്തയിടെ എയർ ഇന്ത്യ 105 കോടി രൂപ പ്രവർത്തനലാഭം നേടിയിരുന്നു. യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വർധനയും ഇന്ധനച്ചെലവുകുറഞ്ഞതുമാണ് എയർഇന്ത്യയെ പ്രവർത്തനലാഭത്തിലേക്ക് നയിച്ചത്.