സുസുകി ജിക്‌സർ എസ് എഫ് കേരള വിപണിയിൽ

Posted on: April 11, 2015

Suzuki-gixxer-sf-Big

കൊച്ചി : സുസുകി മോട്ടോർസൈക്കിൾ ഇന്ത്യ ഏറെ പുതുമകളോടെ ജിക്‌സർ എസ് എഫ് 155 സിസി ബൈക്ക് കേരള വിപണിയിൽ അവതരിപ്പിച്ചു. ജിക്‌സർ എസ് എഫ് ന് ഒരേസമയം സ്‌പോർട്ടി – പ്രീമിയം ലുക്ക് നൽകുന്ന രൂപകൽപനയാണുള്ളത്. ഭാരം കുറവുള്ള ഫൈവ് സ്പീഡ് എയർ കൂൾഡ് എൻജിനും സുസുകി ഇക്കോ പെർഫോമൻസ് (എസ്.ഇ.പി) സാങ്കേതിക വിദ്യയും ജിക്‌സറിനു മികച്ച ഇന്ധന ക്ഷമതയും ശക്തിയും നൽകും. അലൂമിനിയം എക്‌സോസ്റ്റ് എൻഡ് കവറും ചക്രങ്ങളിലെ പിൻസ്‌ട്രൈപ്പും ജിക്‌സർ എസ് എഫിന് പുതുമ നൽകുന്നു.

സുസുക്കിയുടെ പുതിയ എസ്ഇപി സാങ്കേതികവിദ്യ മികച്ച പെർഫോമൻസിനൊപ്പം നല്ല ഇന്ധന ക്ഷമതയും തങ്ങളുടെ 155 സിസി ബൈക്ക് നൽകുമെന്നാണ് സുസുക്കിയുടെ അവകാശവാദം. മികച്ച എയ്‌റോ ഡൈനാമിക് സംവിധാനവും മികച്ച ബ്രേക്കിംഗും ഇതിന്റെ പ്രത്യേകതയാണ്.

ഗ്ലാസ് സ്പാർക്കിൾ ബ്ലാക്ക്, പേൾ മിറാഷ് വൈറ്റ് നിറങ്ങളിൽ ജിക്‌സർ എസ് എഫ് ലഭ്യമാണ്. 86,372 രൂപയാണ് കൊച്ചിയിലെ എക്‌സ് ഷോറൂം വില.

യുവാക്കളെ ലക്ഷ്യം വച്ചാണ് ജിക്‌സർ എസ് എഫ് ആവിഷ്‌കരിച്ചതെന്നു കമ്പനി എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റ് അതുൽ ഗുപ്ത പറഞ്ഞു. കേരള വിപണിയിൽ ശക്തമായ സാന്നിധ്യമായി ജിക്‌സർ എസ് എഫ് മാറുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.