ടിവിഎസ് ഐക്യൂബ് കേരളത്തില്‍ 10,000 യൂണിറ്റുകളുടെ വില്പന പിന്നിട്ടു

Posted on: March 14, 2024

കൊച്ചി : പ്രമുഖ ഇരുചക്ര-മുച്ചക്ര വാഹന നിര്‍മാതാക്കളായ ടിവിഎസ് മോട്ടോര്‍ കമ്പനി, കേരളത്തില്‍ ടിവിഎസ് ഐക്യൂബ് മോഡലിന്റെ പതിനായിരം യൂണിറ്റ് വില്പനയെന്ന നാഴികക്കല്ല് കൈവരിച്ചു. രാജ്യമൊട്ടാകെ 2.5 ലക്ഷം ടിവിഎസ് ഐക്യൂബ് യൂണിറ്റുകള്‍ വിറ്റഴിച്ചതായും കമ്പനി അറിയിച്ചു.

ഫെയിം രണ്ട് സബ്‌സിഡിക്ക് പുറമേ, കേരളത്തിലെ പ്രധാന നഗരങ്ങളില്‍ ടിവിഎസ് ഐക്യൂബ് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വാങ്ങുമ്പോള്‍ ഉപഭോക്താക്കള്‍ക്കായി 12,499 രൂപ വരെയുള്ള രൂപ വരെയുള്ള ആനുകൂല്യ പദ്ധതിയും ലഭ്യമാക്കുമെന്ന് ടിവിഎസ് മോട്ടോര്‍ കമ്പനി പ്രഖ്യാപിച്ചു. 1,35,157 രൂപയാണ് ടിവിഎസ് ഐക്യൂബ് ശ്രേണിയിലെ സ്‌കൂട്ടറുകളുടെ പ്രാരംഭ വില.

നഗരങ്ങളിലെ യാത്രക്കാര്‍ക്ക് അനുയോജ്യമായ രീതിയിലാണ് ടിവിഎസ് ഐക്യൂബിന്റെ രൂപകല്പ്പന. കരുത്തുറ്റ 3.4 കെഡബ്ല്യുഎച്ച് ബാറ്ററി, ഒറ്റചാര്‍ജില്‍ 100 കി.മീ വരെ മൈലേജ് നല്കും. വിശാലമായ 31 ലിറ്റര്‍ അണ്ടര്‍ സ്റ്റോറേജ് സ്‌പേസ്, വലിയ ഫുട്‌ബോര്‍ഡ്, വീതിയേറിയ സീറ്റ് എന്നിവ യാത്ര കൂടുതല്‍ അനായാസമാക്കും. കിലോമീറ്ററിന് 30 പൈസ മാത്രമാണ് ചെലവെന്നതിനാല്‍ മൂന്ന് വര്‍ഷം കൊണ്ട് ഉപഭോക്താക്കള്‍ക്ക് 1.2 ലക്ഷം രൂപ വരെ ലാഭിക്കാം.

7 ഇഞ്ച് ടിഎഫ്ടി സ്‌ക്രീന്‍, ക്ലീന്‍ യുഐ, വോയ്‌സ് അസിസ്റ്റ്, ടിവിഎസ് ഐക്യൂബ് അലെക്‌സ സ്‌കില്‌സെറ്റ്, മ്യൂസിക് പ്ലെയര്‍ കണ്ട്രോള്‍, ഒടിഎ അപ്‌ഡേറ്റ്‌സ്, അതിവേഗ ചാര്‍ജിങ്, റിവേഴ്‌സ് പാര്‍ക്കിങ് അസിസ്റ്റന്‍സ്, വെഹിക്കിള്‍ ട്രാക്കിങ്, വെഹിക്കിള്‍ ഹെല്ത്തി ആന്‍ഡ് സേഫ്റ്റി നോട്ടിഫിക്കേഷന്‍ എന്നിവയുള്‍പ്പെടെ 118ലധികം കണക്റ്റഡ് ഫീച്ചറുകളും ടിവിഎസ് ഐക്യൂബിലുണ്ട്. നിലവില്‍ ഇന്ത്യയിലെ 348 നഗരങ്ങളിലും 612 ഡീലര്‍ഷിപ്പുകളിലും ഈ ഇലക്ട്രിക് സ്‌കൂട്ടര്‍ ലഭ്യമാണ്.

 

TAGS: TVS IQube |