രണ്ട് വര്‍ഷത്തിനകം സ്‌കോഡ ഇന്ത്യ ഒരു ലക്ഷത്തിലേറെ കാറുകള്‍ വിറ്റു

Posted on: January 6, 2024

മുംബൈ : 2022 ജനുവരി മുതല്‍ 2023 ഡിസംബര്‍ വരെയുള്ള കാലയളവില്‍ രാജ്യത്ത് ഒരു ലക്ഷത്തിലേറെ സ്‌കോഡ കാറുകള്‍ വില്പനയായി. ഇന്ത്യയില്‍ രൂപകല്‍പന ചെയ്ത് ഉത്പാദിപ്പിച്ച കുഷാഖും സ്ലാവിയയുമാണ് ഏറ്റവും കുറഞ്ഞ കാലം കൊണ്ട് ഈ നാഴികക്കല്ല് പിന്നിടാന്‍ സ്‌കോഡയെ സഹായിച്ചത്.

മുന്‍പ് ഒരു ലക്ഷം കാറുകള്‍ വില്‍ക്കാന്‍ ആറ് വര്‍ഷമെടുത്ത സ്ഥാനത്ത് രണ്ട് വര്‍ഷം കൊണ്ട് ഈ ലക്ഷ്യം കൈവരിക്കാന്‍ കഴിഞ്ഞു. 2022 സ്‌കോഡയെ സംബന്ധിച്ചേടത്തോളം ഇന്ത്യയിലെ ഏറ്റവും മികച്ച വര്‍ഷമായിരുന്നു. കുഷാഖും സ്ലാവിയയും വിപണിയിലെത്തിയതിന് പിന്നാലെയാണിത്.

കഴിഞ്ഞ വര്‍ഷം ജനുവരി ഒന്ന് മുതല്‍ ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ 48,875 യൂണിറ്റുകള്‍ വില്ക്കാന്‍ സാധിച്ചുവെന്ന് സ്‌കോഡ ഓട്ടോ ഇന്ത്യ ബ്രാന്റ് ഡയറക്റ്റര്‍ പീറ്റര്‍ ജനേബ പറഞ്ഞു.

 

TAGS: Skoda Slavia |