സ്‌കോഡ സ്ലാവിയ 1.0 ടിഎസ്‌ഐ വിപണിയിൽ

Posted on: March 2, 2022

കൊച്ചി : കോഡ് ഇന്ത്യയുടെ ഇടത്തരം പ്രീമിയം സെഡാനായ സ്ലാവിയ 1.0 ടി.എസ്.ഐ. വിപണിയില്‍. വാഹനം ആക്ടീവ്, അംബീഷന്‍, സ്‌റ്റൈല്‍ എന്നീ വകഭേദങ്ങളില്‍ ലഭ്യമാണ്. 10.69 ലക്ഷം രൂപ മുതല്‍ 15.39 ലക്ഷം രൂപ വരെയാണ് വില.

എല്ലാ വകഭേദങ്ങളിലും 6-സ്പീഡ് മാനുവല്‍ ഗിയര്‍ ബോക്‌സ് ലഭ്യമാണ്. ഇന്ത്യയില്‍ നിര്‍മിക്കുന്ന വാഹനങ്ങള്‍ക്കായുള്ള കോഡയുടെ ഇന്ത്യ 2.0 പ്രോജക്ടില്‍പെടുന്ന രണ്ടാമത്തെ കാറാണ് സ്ലാവിയ.
സ്ലാവിയയുടെ ഒരു ലിറ്റര്‍ മൂന്ന് സിലിന്‍ഡര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ 115 പി.എസ്. കരുത്തും 178 എന്‍.എം. ടോര്‍ക്കും നല്‍കുന്നു. 19.7 കിലോമീറ്ററാണ് മൈലേജ്.

 

TAGS: Skoda Slavia |