ഏഥര്‍ 450 എസ് കേരളവിപണിയില്‍

Posted on: August 16, 2023

കൊച്ചി : ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മാതാക്കളായ ഏഥര്‍ എനര്‍ജി, 450എസ്, പുതുക്കിയ 450എക്‌സ് മോഡലുകള്‍ കേരളവിപണിയില്‍ അവതരിപ്പിച്ചു.

രാജ്യത്ത് ആദ്യമായി ഡീപ് ഡിസ്‌പ്ലേയുമായി എത്തുന്ന ഇലക്ട്രിക് സ്‌കൂട്ടറാണ് 450എസ്. 2.9 കിലോവാട്ട് ബാറ്ററിയുള്ള ഈ വാഹനം പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ 115 കിലോ മീറ്റര്‍ യാത്ര ചെയ്യാമെന്നും 3.9 സെക്കന്‍ഡുകൊണ്ട് പൂജ്യത്തില്‍നിന്ന് 40 കിലോമീറ്റര്‍ വേഗം കൈവരിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു.

മണിക്കുറില്‍ 90 കിലോമീറ്ററാണ് ഉയര്‍ന്ന വേഗം. 450എക്‌സ് മോഡലില്‍ മൂന്ന്, നാല് കിലോവാട്ട് ശേഷിയിലുള്ള വകഭേദങ്ങളാണ് ലഭ്യമാക്കിയിരിക്കുന്നത്. 450-എസിന് 1.3 ലക്ഷം രൂപയാണ് കൊച്ചിയിലെ എക്‌സ് ഷോറൂം വില. 450എക്‌സിന്റെ വില 1.38ലക്ഷം രൂപയില്‍ തുടങ്ങുന്നു.

TAGS: Ather 450X |