ജാവ യെസ്ഡി മോട്ടോര്‍സൈക്കിള്‍സ് സര്‍ഫിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുമായി സഹകരിക്കുന്നു

Posted on: August 15, 2023

കൊച്ചി : ജാവ യെസ്ഡി മോട്ടോര്‍സൈക്കിള്‍സ്, രാജ്യത്ത് അതിവേഗം പ്രചാരം നേടിക്കൊണ്ടിരിക്കുന്ന സര്‍ഫിംഗ് കായിക വിനോദത്തെ പ്രോത്സാഹിപ്പിക്കുന്നതിന് സര്‍ഫിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (എസ്എഫ്ഐ)യുമായി വീണ്ടും സഹകരിക്കുന്നു. 2023 ഓഗസ്റ്റ് 14 മുതല്‍ 20 വരെ വേള്‍ഡ് സര്‍ഫിങ് ലീഗോടെ സമാപിക്കുന്ന ഈ വര്‍ഷത്തെ പ്രൊഫഷണല്‍ സര്‍ഫിംഗ് കലണ്ടറിന്റെ അഞ്ച് റൗണ്ടുകളുടെയും പ്രധാന പങ്കാളികളില്‍ ഒരാളാണ് ജാവ യെസ്ഡി മോട്ടോര്‍സൈക്കിള്‍സ്.

ഇന്ത്യയുടെ ആദ്യ അന്താരാഷ്ട്ര സര്‍ഫിംഗ് ഇവന്റായ ഇന്റര്‍നാഷണല്‍ സര്‍ഫ് ഓപ്പണില്‍ 12 രാജ്യങ്ങളില്‍ നിന്നുള്ള 53 അന്താരാഷ്ട്ര സര്‍ഫര്‍മാരും, ഇന്ത്യയിലെ ഏറ്റവും മികച്ച 15 പുരുഷ-വനിത സര്‍ഫര്‍മാരും പങ്കെടുക്കുന്നുണ്ട്. ദേശീയ ചാമ്പ്യന്‍ഷിപ്പിനായി ചെന്നൈയിലെ കോവളം ബീച്ചില്‍ സംഘടിപ്പിച്ച കോവ്ലോങ് സര്‍ഫ് ഫെസ്റ്റിവലുമായി ജാവ യെസ്ഡി മോട്ടോര്‍സൈക്കിള്‍സ് പങ്കാളികളായി. 2023 ഓഗസ്റ്റ് 12,13 തീയതികളില്‍ നടന്ന ഫെസ്റ്റിവലില്‍ രണ്ട് ദിവസങ്ങളിലായി 15,000ത്തിലധികം പേര്‍ പങ്കെടുത്തു.

കഴിഞ്ഞ വര്‍ഷം ദേശീയ സര്‍ഫിംഗ് ചാമ്പ്യനായ ചെന്നൈയില്‍ നിന്നുള്ള അജീഷ് അലിക്ക് പ്രത്യേകം രൂപകല്‍പ്പന ചെയ്ത യെസ്ഡി സ്‌ക്രാംബ്ലര്‍ സമ്മാനിച്ചിരുന്നു. ഈ വര്‍ഷത്തെ ദേശീയ ചാമ്പ്യന്‍മാരായ ശ്രീകാന്ത് ഡി, സുഗര്‍ ശാന്തി ബനാരസി എന്നിവര്‍ക്ക് യഥാക്രമം ഒരു യെസ്ഡി സ്‌ക്രാംബ്ലറും, പുതിയ ജാവ 42 കോസ്മിക് കാര്‍ബണും സമ്മാനിച്ചു. തമിഴ്നാട് യുവജനക്ഷേമ കായിക വികസന മന്ത്രി ഉദയനിധി സ്റ്റാലിന്‍, സര്‍ഫിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ അംബാസഡറും ക്രിക്കറ്റ് ഇതിഹാസവുമായ ജോണ്‍ടി റോഡ്സ് എന്നിവരാണ് ചാമ്പ്യന്മാര്‍ക്ക് മോട്ടോര്‍സൈക്കിളുകള്‍ സമ്മാനിച്ചത്.

സര്‍ഫ്, മോട്ടോര്‍സൈക്ലിംഗ്, സംഗീതം, ഫിറ്റ്നസ് എന്നീ നാല് ആവേശകരമായ ഘടകങ്ങള്‍ സമന്വയിപ്പിക്കുന്നതായിരുന്നു കോവ്ലോംഗ് ക്ലാസിക് 23 ഫെസ്റ്റിവലെന്ന് ജാവ യെസ്ഡി മോട്ടോര്‍സൈക്കിള്‍സ് സിഇഒ ആശിഷ് സിംഗ് ജോഷി അഭിപ്രായപ്പെട്ടു. സര്‍ഫര്‍മാര്‍ക്കും മോട്ടോര്‍സൈക്കിള്‍ റൈഡര്‍മാര്‍ക്കും അസാധാരണമായ ഒരു പ്ലാറ്റ്ഫോം നല്‍കിയതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട്. സര്‍ഫിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുമായി സഹകരിക്കുന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.