ടാറ്റാ മോട്ടോഴ്‌സ് സൂപ്പർ ഏസ് മിന്റ് അവതരിപ്പിച്ചു

Posted on: March 4, 2015

Tata-SuperAce-Mint-big

കൊച്ചി : ടാറ്റാ മോട്ടോഴ്‌സ് സൂപ്പർ ഏസ് മിന്റ് കേരള വിപണിയിലെത്തി. നഗരത്തിനുള്ളിലും നഗരങ്ങൾക്കിടയിലും സർവീസ് നടത്താൻ പര്യാപ്തമായ ഈ പിക്ക്അപ്പ് മികച്ച പ്രവർത്തനവും, കൂടുതൽ സൗകര്യങ്ങളും നൽകുന്നു.

1.4 ലിറ്റർ ഡൈകോർ കോമൺ റെയിൽ ബിഎസ് 4 എൻജിനാണ് മിന്റ് ഉപയോഗിക്കുന്നത്. എല്ലാ ഗിയറുകളിലും മികച്ച പിക്കപ്പ് നൽകുന്ന 70 പിഎസ് പവറും, 1800-3000 ആർപിഎം ടോർക്കും സൂപ്പർഏസ് മിന്റിൽ സമന്വയിക്കുന്നു.

ആകർഷകമായ കാബിൻ ഡിസൈൻ, പവർ സ്റ്റീയറിംഗ്, ക്രമീകരിക്കാവുന്ന കാബിൻ സീറ്റുകൾ, ഹെഡ് റെസ്റ്റ് എന്നിവ സൂപ്പർഏസ് മിന്റ് ഓടിക്കലും, അതിൽ യാത്ര ചെയ്യലും അനായാസമാക്കുന്നു. സുരക്ഷയ്ക്കായി സീറ്റ് ബെൽറ്റുകളും, സൈഡ് ഇംപാക്റ്റ് ബീമുകളുമുണ്ട്.

സൂപ്പർ ഏസ് മിന്റിന് 14 ഇഞ്ച് റേഡിയൽ ടയറുകളാണുള്ളത്. 2,630 മി.മീ. ആണ് ബോഡിയുടെ നീളം, മണിക്കൂറിൽ 125 കിമി ആണ് പരമാവധി വേഗത. ലിറ്ററിന് 17.9 കിലോമീറ്റർ എന്ന നിരക്കിൽ ഇന്ധനക്ഷമതയുമുണ്ട്.

ഒരു വർഷം അഥവാ 50,000 കിലോമീറ്റർ എന്ന വാറന്റി ഓഫറുമായാണ് ടാറ്റാ സൂപ്പർ ഏസ് മിന്റ് എത്തുന്നത്. ബ്ലേസിംഗ് റെഡ്, കാസിൽ ഗ്രേ, ആർക്ടിക് വൈറ്റ്, മിറ്റിയോർ സിൽവർ നിറങ്ങളിൽ ലഭ്യമാണ്. വില 5.09 ലക്ഷം (എക്‌സ് ഷോറും, താനെ) രൂപ.