വോള്‍വോ കാര്‍ ഇലക്ട്രിക് എക്‌സ് സി 40 റീചാര്‍ജ് പുറത്തിറക്കി

Posted on: April 14, 2023

കൊച്ചി : വോള്‍വോ കാര്‍ ഇന്ത്യയുടെ പുതിയ പതിപ്പ് 200-ാമത് ഇലക്ട്രിക് എക്‌സ് സി40 റീചാര്‍ജ് പുറത്തിറക്കി. ഇന്ത്യയില്‍ പ്രാദേശികമായി സംയോജിപ്പിച്ച ആദ്യത്തെ ലക്ഷ്വറി എസ്‌വി കൂടിയാണിത്. 2022 നവംബറിലാണ് എക്‌സ് സി40 റീചാര്‍ജ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. മികച്ച ഡിസൈന്‍, നൂതന സാ
ങ്കേതികവിദ്യ, പാരിസ്ഥിതിക കാര്യക്ഷമത എന്നിവയില്‍ ഒന്നിലധികം ബഹുമതികള്‍ എക്‌സ് സി40 റീചാര്‍ജ്
നേടിയിട്ടുണ്ട്.

2030ഓടെ കലര്‍പ്പില്ലാത്ത ഇലക്ട്രിക് വാഹനങ്ങള്‍ മാത്രം നല്‍കാനും ഹൈബ്രിഡുകള്‍ ഉള്‍പ്പെടെ ചൂടുപിടിക്കുന്ന എന്‍ജിന്‍ ഘട്ടംഘട്ടമായി ഉപേക്ഷിക്കാനും കമ്പനി ആഗ്രഹിക്കുന്നു.

കാര്‍ബണ്‍ കുറയ്ക്കുകയെന്ന കമ്പനിയുടെ ആഗോള പരിസ്ഥിതി പദ്ധതിയുടെ ഭാഗമാണി200-ാം എക്‌സി40 റീചാര്‍ജിന്റെ വിതരണംസുപ്രധാന നാഴികക്കല്ലാണെന്ന് വോള്‍വൊകാര്‍ ഇന്ത്യ മാനെജിങ് ഡയറക്റ്റര്‍ ജ്യോതിമല്‍ഹോത്ര പറഞ്ഞു. 2030ഓടെ വോള്‍വോഓള്‍ ഇലക്ട്രിക് കമ്പനിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.