എല്ലാ വോള്‍വോ കാറുകൾക്കും ബിഎസ് 6

Posted on: February 15, 2020

കൊച്ചി : വോള്‍വോ കാര്‍ ഇന്ത്യ പൂര്‍ണമായും ബിഎസ് 6 നിലവാരത്തിലേക്ക്. ബിഎസ് 6 സര്‍ട്ടിഫൈ ചെയ്ത കാറുകള്‍ മാത്രമാണ് ഈ മാസം മുതല്‍ ലഭിക്കുന്നത്.

വോള്‍വോയുടെ ഇവിടെയുള്ള പ്ലാന്റില്‍ നിര്‍മിക്കുകയും അസംബിള്‍ ചെയ്യുന്നവയും മാത്രമല്ല, ഇറക്കുമതി ചെയ്യുന്നവയും എല്ലാ കാറുകളും ബിഎസ് 6 സര്‍ട്ടിഫിക്കേഷന്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞെന്ന് വോള്‍വോ കാര്‍ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ ചാള്‍സ് ഫ്രംപ് പറഞ്ഞു മാര്‍ച്ച് 31 വരെ വാഹന വിലയില്‍ മാറ്റമില്ലെന്നും അറിയിച്ചു.

TAGS: Volvo Car |