റെനോ ഗ്രാമീണ വിപണികളില്‍ മുന്നേറ്റം നടത്തുന്നു

Posted on: February 20, 2023

ന്യൂഡല്‍ഹി : വാഹന ബ്രാന്‍ഡായ റെനോ, ഗ്രാമീണ വിപണികളില്‍ ഗണ്യമായ മുന്നേറ്റം നടത്തുന്നു. 2019ലാണ് റെനോയുടെ ഗ്രാമീണ യാത്ര ആരംഭിച്ചത്. ‘പ്രൊജക്റ്റ് വിസ്താര്‍നു കീഴില്‍ നെറ്റ്വര്‍ക്ക് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ വിപുലീകരിക്കുകയും, റെനോ ശൃംഖലയിലൂടെ റസിഡന്റ് ഡീലര്‍ സെയില്‍സ് എക്‌സിക്യൂട്ടിവുകള്‍ എന്ന പേരില്‍ 500ഓളം സ്‌പെഷ്യലൈസ്ഡ് സെയില്‍സ് കണ്‍സള്‍ട്ടന്റുമാരെ റിക്രൂട്ട് ചെയ്യുകയും പരിശീലിപ്പിക്കുകയും വിന്യസിക്കുകയും ചെയ്തു.

ഈ ആര്‍ഡിഎസ്ഇകള്‍ ഉപയോക്താക്കളുമായി മികച്ച ബന്ധം ഉറപ്പാക്കുകയും രാജ്യത്തിനുള്ളില്‍ റെനോയുടെ വ്യാപനം വര്‍ധിപ്പിക്കുകയും ഗ്രാമീണ വിപണികളില്‍ ശക്തമായ ശൃംഖല സൃഷ്ടിക്കുകയും ചെയ്തു. ഗ്രാമീണ വിപണിയിലേക്ക് കൂടുതല്‍ ചുവടുവെക്കുക എന്ന ലക്ഷ്യത്തോടെ, ഗ്രാമീണ മഹോത്സവ
ങ്ങളിലൂടെ പ്രേക്ഷക പങ്കാളിത്തത്തോടെ വിപുലമായ ടാര്‍ഗെറ്റ് നേടുന്ന ഉപഭോക്തൃ കേന്ദ്രീകൃത സമീപനമാണ് റെനോ സ്വീകരിച്ചത്.

ഇതുവരെ 200+ ഗ്രാമങ്ങളില്‍ സംഘടിപ്പിച്ച ഈ മഹോത്സവങ്ങള്‍ ഉപയോക്താക്കളില്‍നിന്ന് മികച്ച പ്രതികരണം നേടി. റെനോയുടെ ഉത്പന്നങ്ങളിലേക്കും സേവനങ്ങളിലേക്കും എളുപ്പത്തില്‍ പ്രവേശനം ഉറ
പ്പാക്കിക്കൊണ്ട് 2021ന്റെ തുടക്കത്തില്‍ സിഎസ്സി ഗ്രാമീണ്‍ ഇ-സ്റ്റോറുമായി കൈകോര്‍ക്കുന്ന ആദ്യത്തെ പാസഞ്ചര്‍ കാര്‍ കമ്പനിയായി റെനോ മാറി. സിഎസ്സി, റെനോ ടീമുകള്‍ പരിശീലിപ്പിച്ച 4 ലക്ഷം വില്ലെജ് ലെവല്‍ സംരംഭകരുടെ ഒരു വലിയ ശൃംഖല നടത്തുന്ന പ്രാദേശിക സ്റ്റോറുകളുടെ ഒരു ശൃംഖല
എന്ന നിലയില്‍, സാധ്യതയുള്ള ഉപയോക്താക്കളില്‍ നിന്നുള്ള ചോദ്യങ്ങള്‍വിജയകരമായി പരിഹരിക്കുകയും അവസാന മൈല്‍ ഇഗവേണന്‍സ് സേവനങ്ങള്‍ നല്‍കുകയും ചെയ്യുന്നു.

 

TAGS: Renault |