റിനോൾട്ട് 15,000 വാഹനങ്ങൾ തിരിച്ചുവിളിച്ചു

Posted on: January 19, 2016

Renault-France-Big

പാരീസ് : ഗുരുതരമായ മലിനീകരണ സാധ്യത കണ്ടെത്തിയതിനെ തുടർന്ന് ഭീഷണിയെ തുടർന്ന് ഫ്രഞ്ച് കാർ നിർമാതാക്കളായ റിനോൾട്ട് 15,000 വാഹനങ്ങൾ തിരിച്ചുവിളിച്ചു. ഫിൽറ്ററേഷൻ സിസ്റ്റത്തിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട തകരാറാണ് വാഹനങ്ങൾ തിരിച്ചുവിളിക്കാൻ ഇടയാക്കിയത്.

വില്പനയ്ക്ക് മുമ്പ് ഡീലർഷിപ്പുകളിൽ നിന്നും തിരിച്ചുവിളിക്കുന്ന വാഹനങ്ങളുടെ എൻജിനുകൾ പരിശോധിക്കുമെന്ന് ഫ്രഞ്ച് ട്രാൻസ്‌പോർട്ട് മന്ത്രി പറഞ്ഞു. എന്നാൽ ഏതു വിഭാഗത്തിൽപ്പെടുന്ന വാഹനങ്ങളാണ് ഇവയെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല.