പുതിയ ഹോണ്ട ആക്ടീവ വിപണിയില്‍

Posted on: January 24, 2023

മുംബൈ : ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ പുതിയ ആക്ടീവ സ്‌കൂട്ടര്‍ വിപണിയില്‍ എത്തിച്ചു. 74,536 രൂപ മുതലാണ് ഷോറൂം വില. ഏറ്റവും ഉയര്‍ന്ന വകഭേദത്തിന് 80,537രൂപ.

ഏപ്രില്‍ മുതല്‍ നിലവില്‍ വരുന്ന മലിനീകരണ നിയന്ത്രണ ചട്ടം അനുസരിച്ച് വാഹനത്തിന്റെ മലിനീകരണ തോത് നിരീക്ഷിക്കുന്ന ഉപകരണം (ഓണ്‍ ബോര്‍ഡ് ഡയഗ്‌നോസ്റ്റിക്‌സ് ഒബിഡി2) ഘടിപ്പിച്ചതാണ് പുതിയ ആക്ടീവ.

വാഹനം എളുപ്പത്തില്‍ കണ്ടെത്തുന്നതിന് സ്മാര്‍ട് ഫൈന്‍ഡ്, താക്കോല്‍ ഇല്ലാതെവാഹനം ലോക്ക് ചെയ്യാനും അണ്‍ലോക്ക് ചെയ്യാനും സ്മാര്‍ട്ട് കീ തുടങ്ങിയ സവിശേഷതകളുണ്ട്.

 

TAGS: Honda Activa |