ബി എസ് 6 എൻജിനോടുകൂടിയ ഹോണ്ട ആക്ടീവ 125 വിപണിയിൽ

Posted on: June 17, 2019

ഗുരുഗ്രാം : ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ ഭാരത് സ്റ്റേജ് സിക്‌സ് (ബിഎസ് 6) എൻജിനോടു കൂടിയ പുതിയ ആക്ടീവ 125 അവതരിപ്പിച്ചു. ഏപ്രില്‍ 2020 സമയപരിധിക്ക് ഏറെ മുന്നോടിയായാണ് ഇന്ത്യയിലെ ടൂ-വീലര്‍ വിഭാഗത്തില്‍ മുന്നില്‍ നില്‍ക്കുന്ന ആക്ടീവ ബിഎസ്6 പതിപ്പ് റോഡുകളിലെത്തിക്കുന്നത്. വ്യവസായത്തിലെ ആദ്യ പല സവിശേഷതകളുമായാണ് ആക്ടീവ 125 വരുന്നത്.

നൂതനമായ മൊബിലിറ്റി പരിഹാരങ്ങളിലൂടെ ജനങ്ങള്‍ക്ക് പുതിയ മൂല്യങ്ങള്‍ സൃഷ്ടിക്കുന്ന ഹോണ്ട ഉപഭോക്താക്കള്‍ക്ക് സന്തോഷമുണ്ടാക്കുന്നതില്‍ എന്നും പ്രതിജ്ഞാബദ്ധമാണെന്നും  കൂടുതല്‍ സംതൃപ്തി നല്‍കുന്ന തലത്തിലേക്ക് നീങ്ങുകയാണെന്നും ഹോണ്ട മോട്ടോര്‍ കമ്പനി മോട്ടോര്‍സൈക്കിള്‍ ഓപ്പറേഷന്‍സ് മാനേജിംഗ് ഓഫീസറും ചീഫ് ഓഫീസറുമായ നൊരിയാകി അബെ പറഞ്ഞു.

മൊബിലിറ്റിയില്‍ ആഗോള മുന്നേറ്റവും ആളുകളുടെ ജീവിത നിലവാരവും ഉയര്‍ത്തുകയാണ് ഹോണ്ടയുടെ കാഴ്ച്ചപ്പാടെന്നും  ആക്ടീവ 125 ബിഎസ്6 അവതരിപ്പിച്ചതിലൂടെ ബിഎസ്6 പുറം തള്ളല്‍ ചട്ടങ്ങളിലേക്ക് ഹോണ്ട നിശബ്ദമായി മാറുകയാണെന്നും ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ പ്രസിഡന്റും സിഇഒയുമായ മിനോരു കാതോ പറഞ്ഞു.

ആക്ടീവ 125 ബിഎസ്6 ലൂടെ മലിനീകരണ മുക്ത ഭാരതത്തെ നയിക്കുന്നതില്‍ സന്തോഷമുണ്ടെന്നും ഇന്ത്യയില്‍ ഓട്ടോമാറ്റിക് സ്‌കൂട്ടര്‍ നേടിയ പ്രചാരമാണ് ഹോണ്ടയെ ശക്തമാക്കിയതെന്നും ആദ്യമായി ഹോണ്ട ആറു വര്‍ഷത്തെ വാറന്റി പാക്കേജും നല്‍കുന്നുവെന്നതാണ് അവിസ്മരണീയ ഓഫറെന്നും ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ സെയില്‍സ് ആന്‍ഡ് മാർക്കറ്റിംഗ് സീനിയര്‍ വൈസ് പ്രസിഡന്റ് യദ്‌വീന്ദർ സിംഗ് ഗുലേരിയ പറഞ്ഞു.

TAGS: Honda Activa |