ടാറ്റാ ബോൾട്ട് വിപണിയിൽ

Posted on: January 22, 2015

 

Tata-Bolt-Plain-Big

ടാറ്റാ മോട്ടോഴ്‌സിന്റെ പ്രീമിയം ഹാച്ച്ബാക്ക് കാറായ ബോൾട്ട് ലോഞ്ച് ചെയ്തു. പെട്രോൾ വേർഷനിൽ മൾട്ടി ഡ്രൈവ് (സ്‌പോർട്ട്, ഇക്കോ, സിറ്റി) സംവിധാനമുള്ള ആദ്യത്തെ ഹാച്ച്ബാക്കാണ് ബോൾട്ട്. സ്‌പോർട്ട് മോഡിൽ എൻജിന്റെ കരുത്ത് പൂർണമായും പ്രകടമാകും. ഇക്കോ മോഡ് മികച്ച ഇന്ധനക്ഷമത നൽകും. സിറ്റി മോഡിൽ കരുത്തും ഇന്ധനക്ഷമതയും ബാലൻസ് ചെയ്യും.

കണക്ട്‌നെക്സ്റ്റ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ് ബോൾട്ടിന്റെ സവിശേഷതകളിലൊന്ന്. ബ്ലൂടൂത്ത്, യു എസ് ബി, എസ്ഡി കാർഡ്, ഐപോഡ് കണക്ടിവിറ്റി. കാറിന്റെ സ്പീഡിനനുസരിച്ച് ശബ്ദം ക്രമീകരണം, വോയ്‌സ് കൺട്രോൾ, ആൻഡ്രോയ്ഡ് ഫോണുകൾ ഉപയോഗിച്ചുള്ള ജിപിഎസ്, ടച്ച് സ്‌ക്രീൻ മ്യൂസിക്, ടച്ച് സ്‌ക്രീൻ എസി കൺട്രോൾ തുടങ്ങിയ സൗകര്യങ്ങളുമുണ്ട്.

Tata-Bolt-Dash-Big

റെവോട്രോൺ 1.2 ലിറ്റർ ടർബോ ചാർജ്ഡ് മൾട്ടി പോയിന്റ് ഫ്യൂവൽ ഇൻജക്ഷൻ (എംപിഎഫ്‌ഐ) പെട്രോൾ എൻജിൻ 90 പി എസ് കരുത്തും 140 എൻഎം ടോർക്കും നൽകും. ഡീസൽ വേരിയന്റിൽ ക്വാഡ്രാജെറ്റ് 1.3 സിആർഡിഐ എൻജിൻ 75 പിഎസ് കരുത്തും 190 എൻഎം ടോർക്കും പ്രദാനം ചെയ്യും. ബിഎസ് -4 എമിഷൻ നിലവാരം പുലർത്തുന്നവയാണ് ഇരു എ്ൻജിനുകളും.

സുരക്ഷയ്ക്കായി ബോഷിന്റെ ഒൻപതാം തലമുറ എബിഎസും ബോൾട്ടിലുണ്ട്. കൂടാതെ ഇരട്ട എസ്ആർഎസ് എയർബാഗ്, ഇബിഡി, കോർണർ സ്‌റ്റെബിലിറ്റി കൺട്രോൾ (സിഎസ്‌സി) എന്നിവ സുരക്ഷയ്ക്കായി ബോൾട്ടിൽ ഒരുക്കിയിട്ടുണ്ട്. ആക്ടീവ് റിട്ടേൺ ഫീച്ചറുള്ള പവർ സ്റ്റീയറിംഗാണ് ബോൾട്ടിലുള്ളത്.

Tata-Bolt-Interior-Big

ഗിയർ ട്രാൻസ്മിഷൻ മാനുവലാണ്. 210 ലിറ്റർ ബൂട്ട് സ്‌പേസ്, സ്മാർട്ട് റിയർ വൈപ്പർ, അലോയ് വീൽസ്, 165 എംഎം ഗ്രൗണ്ട് ക്ലിയറൻസ് തുടങ്ങിയ സവിശേഷതകളും ബോൾട്ടിനുണ്ട്. ടാറ്റാ മോട്ടോഴ്‌സ് വെബ്‌സൈറ്റിലൂടെ 11,000 രൂപ അടച്ച് ബോൾട്ട് ബുക്ക് ചെയ്യാം. കഴിഞ്ഞ വർഷം ഓട്ടോ എക്‌സ്‌പോയിലാണ് ബോൾട്ട് ആദ്യമായി അവതരിപ്പിച്ചത്.

Tata-Bolt-big

ബോൾട്ട് എക്‌സ്‌ഷോറൂം (ഡൽഹി) വിലകൾ

പെട്രോൾ വേർഷൻ : XE 4.45 ലക്ഷം രൂപ, XM 5.16 ലക്ഷം രൂപ, XMS 5.40 ലക്ഷം രൂപ, XT 6.06 ലക്ഷം രൂപ.

ഡീസൽ വേർഷൻ : XE 5.50 ലക്ഷം രൂപ, XM 6.11 ലക്ഷം രൂപ, XMS 6.35 ലക്ഷം രൂപ, XT 7.00 ലക്ഷം രൂപ.