ജീവനക്കാർക്ക് കോവിഡ് വാക്‌സിനേഷൻ ഡ്രൈവുമായി ഇവിഎം ഗ്രൂപ്പ്

Posted on: June 14, 2021

കൊച്ചി : കോവിഡ് രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കേരളത്തിലുടനീളമുള്ള ഓട്ടോമോട്ടീവ് ഡീലര്‍ഷിപ് ജീവനക്കാര്‍ക്കായി ഇവിഎം ഗ്രൂപ്പ് സൗജന്യ കോവിഡ് വാക്‌സിനേഷന്‍ കാമ്പയിന്‍ സംഘടിപ്പിച്ചു. വാക്‌സിനേഷന്‍ ഡ്രൈവിന്റെ ആദ്യഘട്ടത്തില്‍ കൊച്ചിയിലെ ഷോറൂമുകളില്‍ ക്യാമ്പ് നടത്തി.

രണ്ടാംഘട്ടം തിരുവനന്തപുരത്തും കോഴിക്കോടും നടത്തും. സുധീന്ദ്ര മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റലില്‍ നിന്നു വാങ്ങിയ 2,000ത്തിലധികം വാക്‌സിനുകളിലൂടെ കേരളത്തിലുടനീളമുള്ള എല്ലാ ജീവനക്കാര്‍ക്കും വാ
ക്‌സിനേഷന്‍ നല്‍കുമെന്നു മാനേജിംഗ് ഡയറക്ടര്‍ സാബു ജോണി പറഞ്ഞു.

2001ല്‍ ഹോണ്ട ഇരുചക്രവാഹനങ്ങളുമായി തുടങ്ങിയ ഇവിഎം ഓട്ടോമോട്ടീവ് ഗ്രൂപ്പ് 2008ല്‍ ബിഎംഡബ്‌ള്യൂ ബാന്‍ഡിനൊപ്പം ഫോര്‍വീലര്‍ രംഗത്തേക്കും പ്രവേശിച്ചു. നിലവില്‍ 17 ബ്രാന്‍ഡുകളിലായി 4,650 ജീവനക്കാരുണ്ട്.

 

TAGS: EVM Group |