ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ ഷോറും കൊച്ചിയില്‍ തുറന്നു

Posted on: February 14, 2019

കൊച്ചി : പ്രീമിയം മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡും, അമേരിക്കയിലെ ആദ്യ മോട്ടോര്‍സൈക്കിള്‍ കമ്പനിയുമായ ഇന്ത്യന്‍ മോട്ടര്‍സൈക്കിള്‍സിന്റെ രാജ്യത്തെ എട്ടാമത്തെയും കേരളത്തിലെ ആദ്യത്തെയും ഷോറൂം കൊച്ചിയില്‍ തുറന്നു. കേരളത്തിലെ പ്രമുഖ വാഹന ഡീലര്‍മാരായ ഇവിഎം ഗ്രൂപ്പാണ് ഇന്ത്യന്‍മോട്ടോര്‍സൈക്കിള്‍സ് കേരളത്തില്‍ അവതരിപ്പിച്ചത്. ഷോറൂമിന്റെ ഉദ്ഘാടനം ഇന്ത്യന്‍ മോട്ടര്‍സൈക്കിള്‍സ് ബ്രാന്‍ഡ് ഉടമകളായ പൊളാറിസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ പങ്കജ് ദുബെ, ഇവിഎം ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ സാബു ജോണി, ഡയറക്ടര്‍ ഇ.ജെ സോണി എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു.

പൂര്‍ണ്ണമായും അമേരിക്കയില്‍ നിന്നും ഇറക്കുമതി ചെയ്യുന്നതും, 13 ലക്ഷം മുതല്‍ 48 ലക്ഷം രൂപ വരെ വില വരുന്നതുമായ ഇന്ത്യന്‍ സ്‌കൗട്ട്, ഇന്ത്യന്‍ സ്‌കൗട്ട് 60, ഇന്ത്യന്‍ സ്‌കൗട്ട് ബോബര്‍, ഇന്ത്യന്‍ ചീഫ് ഡാര്‍ക് ഹോഴ്‌സ്, ഇന്‍ഡ്യന്‍ ചീഫ് വിന്റേജ്, ഇന്ത്യന്‍ സ്പ്രിംഗ്ഫീല്‍ഡ്, ഇന്ത്യന്‍ ചീഫ്‌ടെയ്ന്‍, ഇന്‍ഡ്യന്‍ റോഡ്മാസ്റ്റര്‍ എന്നിങ്ങനെ എട്ട് മോഡലുകളാണ് കൊച്ചി ഷോറൂമില്‍ അവതരിപ്പിച്ചത്. സെയില്‍സ്, സര്‍വ്വീസ്, സ്‌പെയര്‍സ്, അസ്സസറീസ്, മെര്‍ച്ചന്റയിസ് എന്നിവയോടുകൂടിയ സമ്പൂര്‍ണ്ണ ഷോറൂമാണ് കൊച്ചിയിലേതെന്നും, ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായി പൂനെ, ജയ്പ്പൂര്‍ എന്നിവിടങ്ങളില്‍ ഷോറൂമുകള്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നും പങ്കജ് ദുബെ പറഞ്ഞു.

ചടങ്ങില്‍ ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍സ് സെയില്‍സ് ഹെഡ് സന്ദീപ് മിത്തല്‍, ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ റൈഡേഴ്‌സ് ഗ്രൂപ്പ് കേരള ചാപ്റ്റര്‍ -ബിഗ് ബൈസണ്‍ ചീഫ് ബര്‍ണാഡ് ലാസര്‍, ഇവിഎം ഗ്രൂപ്പ് പ്രീമിയം ബൈക്ക് സിഇഒ അബ്ദുള്ള മുഹമ്മദ് അലി, സെയില്‍സ് മാനേജര്‍ പ്രശാന്ത് പദ്മനാഭന്‍, ആഫ്റ്റര്‍ സെയില്‍സ് ഹെഡ് സജി പിയോളി എന്നിവര്‍ പ്രസംഗിച്ചു.

TAGS: EVM Group |