കോവിഡ് ആനുകൂല്യവുമായി ടാറ്റാ മോട്ടോഴ്‌സ്

Posted on: May 21, 2021

കൊച്ചി : കോവിഡ് പശ്ചാത്തലത്തില്‍ വാഹന നിര്‍മാതാക്കളായ ടാറ്റാ മോട്ടോഴ്‌സ് വാണിജ്യ വാഹനങ്ങളുടെ 2021 ഏപ്രില്‍ ഒന്നുവരെയുണ്ടായിരുന്ന വാറന്റിയുടെയും സൗജന്യ സര്‍വീസിന്റയും കാലാവധി ജൂണ്‍ 30 വരെ നീട്ടുന്നു. ഒരു മാസത്തേക്കാണ് ഈ സേവനങ്ങളുടെ കാലാവധി നീട്ടുന്നത്.

ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമുള്ള ഉപഭോക്താക്കള്‍ക്ക് ഇത് ബാധകമായിരിക്കും. ടാറ്റ സുരക്ഷ എ.എം.സി.യുടെ കാലയളവും നീട്ടിയിട്ടുണ്ട്.

 

TAGS: Tata Motors |