ഫോക്‌സ്‌വാഗൺ ക്രോസ്‌പോളോ വിപണിയിൽ

Posted on: January 16, 2015

Volkswagen-New-Cross-Polo-B

കരുത്തും ഇന്ധനക്ഷമതയും വാഗ്ദാനം ചെയ്യുന്ന പുതിയ ക്രോസ് പോളോ 1.2 എംപിഐ ഫോക്‌സ് വാഗൺ വിപണിയിൽ അവതരിപ്പിച്ചു. 1.2 ലിറ്റർ പെട്രോൾ എൻജിനിൽ 110 എൻഎം ടോർക്കിൽ 74 ബിഎച്ച്പി കരുത്ത് പ്രദാനം ചെയ്യുന്ന പുതിയ ക്രോസ് പോളോയുടെ രൂപകല്പന. 16.47 കിലോമീറ്ററാണ് മൈലേജ്.

എബിഎസ്, ഇരട്ട എയർബാഗ് തുടങ്ങിയ 4 സ്റ്റാർ എൻസിഎപി സുരക്ഷാ റേറ്റിംഗും ക്രോസ് പോളയ്ക്കുണ്ട്. ബ്ലാക്ക് ഫിനീഷോടു കൂടിയ ഡ്യുവൽ ബീം ഹാലജൻ ഹെഡ്‌ലാമ്പ്, 15 ഇഞ്ച് അലോയ് വീൽസ്, സിൽവർ ആക്‌സന്റോടു കൂടിയ ക്രോസ് ബമ്പറുകൾ, സിൽവർ പെയിന്റഡ് റൂഫ് റെയിലുകൾ, റിയർ വ്യു മിറർ ഹൗസിംഗ്, ക്രോം ആക്‌സന്റോടുകൂടിയ ഫ്രണ്ട് ഗ്രിൽ തുടങ്ങിയവ പുതിയ ക്രോസ് പോളോയെ കൂടുതൽ ആകർഷകമാക്കുന്നു.

ലെതർ ആവരണമുള്ള സ്റ്റീയറിംഗ് വീൽ, ഗുണമേൻമയേറിയ ക്ലൗഡ് ടൈറ്റൻ ബ്ലാക്ക് അപ്പ്‌ഹോൾസ്റ്ററി, ക്ലൈമട്രോണിക് ഓട്ടോമാറ്റിക് എയർകണ്ടീഷനിംഗ് എന്നിവ കാറിന് അകത്തെ പുതിയ ആഡംബര സൗകര്യങ്ങളാണ്.

ഫ്‌ലാഷ് റെഡ്, ഡീപ് ബ്ലാക്ക്, റിഫഌക്‌സ് സിൽവർ എന്നീ നിറങ്ങളിൽ ക്രോസ് പോള ലഭ്യമാണ്. ക്രോസ് പോളോയുടെ വില 6.94 ലക്ഷം (എക്‌സ്‌ഷോറൂം മുംബൈ) രൂപ മുതൽ.

ഇന്ത്യൻ ഹാച്ച്ബാക്ക് വിപണിയിൽ ആവേശമുണർത്തുന്ന ചില സവിശേഷതകളുമായാണ് പുതിയ ക്രോസ് പോള അവതരിപ്പിക്കുന്നതെന്ന് ഫോക്‌സ്‌വാഗൺ പാസഞ്ചർ കാർസ് ഡയറക്ടർ മൈക്കൽ മേയർ പറഞ്ഞു.