ഫോക്‌സ് വാഗണ്‍ ടി റോക് വിപണിയില്‍ ; വില 21.35 ലക്ഷം

Posted on: April 5, 2021

മുംബൈ : പുത്തന്‍ ടി റോക് മോഡലിനെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച് ഫോക്‌സ് വാഗണ്‍. 21.35 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. 2019ല്‍ ആദ്യതലമുറ വിപണിയില്‍ അവതരിപ്പിച്ചപ്പോള്‍ 19.99 ലക്ഷം രൂപയായിരുന്നു. മേയോടെ വിതരണം ആരംഭിക്കും, പൂര്‍ണമായി വിദേശത്തു നിര്‍മ്മിക്കുന്ന വാഹനം ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുകയാണ്. എം.ക്യു.ബി പ്ലാറ്റ്‌ഫോമിലാണ് ടി റോക്കിന്റെ നിര്‍മാണം.

പ്രാജക്റ്റര്‍ ലെന്‍സ് ഹെഡ്മാമ്പുകള്‍, എല്‍.ഇ.ഡി. ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍, പനോരമിക് സണ്‍റൂ
ഫ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വര്‍ച്ച്വല്‍ കോക്പിറ്റ്
തുടങ്ങിയ സവിശേഷതകളാണ്. സുരക്ഷയ്ക്ക് മുന്‍തൂക്കം നല്‍കുന്ന മോഡലില്‍ ആറ് എയര്‍ബാഗുകളും എ.
ബി.എസ്, ഇ.എസ്.സി, ടി.പി.എം.എസ്. തുടങ്ങിയ അതിനൂതന സംവിധാനങ്ങളും കമ്പനി ഉള്‍പ്പെടുത്തിയിട്ടു
ണ്ട്. 1.5 ലിറ്റര്‍ ടി.എസ്.ഐ).

ഇവോ പെട്രോള്‍ എന്‍ജിനാണ് വാഹനത്തിന്റെ കരുത്ത്. 147 ബി.എച്ച്.പി. കരുത്തും 250 എന്‍.എം. ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ഈ വാഹനത്തിനാകും. ഏഴ് സ്പീഡ് ഡി.എസ്, ജി. ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണുള്ളത്. മണിക്കുറില്‍ 205 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ ടി റോക്കിനാകും. പൂജ്യത്തില്‍നിന്ന് നൂറ് കിലോമീറ്റര്‍ വേഗമാര്‍ ജിക്കാന്‍ 8.4 സെക്കന്‍ഡ് മതി.