ഫെക്‌സ് വാഗണ്‍ ടി- റോക് വരുന്നു

Posted on: March 20, 2020

കൊച്ചി : ഫോക്‌സ് വാഗണ്‍ പുതിയ സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വാഹനമായ (എസ്.യുവി.) ടി-റോക് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നു. 19.99 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. 7 സ്പീഡ് ഗിയര്‍ ബോക്‌സുള്ള ഈ വാഹനം ഏപ്രില്‍ മധ്യത്തോടെ ഷോറൂമുകളിലെത്തും.

ഫോക്‌സ് വാഗണ്‍ ഇന്ത്യ ഈ വര്‍ഷം അവതരിപ്പിക്കുന്ന രണ്ടാമത്തെ എസ്. യു. വിയാണിത്. കഴിഞ്ഞാഴ്ച ടിഗ്വാന്‍ ഓള്‍ സെപെയ്‌സ് വിപണിയിലെത്തിച്ചിരുന്നു.