ലഘുവാണിജ്യ വാഹനവായ്പ : ടാറ്റാ മോട്ടോഴ്‌സ് -എസ് ബി ഐ ധാരണ

Posted on: March 30, 2021

കൊച്ചി : ടാറ്റാ മോട്ടോഴ്സും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും ചേര്‍ന്ന് ചെറുകിട, ലൈറ്റ് വാണിജ്യ വാഹനങ്ങള്‍ വാങ്ങുന്നതിന് ഉപഭോക്താക്കള്‍ക്ക് സാമ്പത്തിക സഹായം ലഭ്യമാക്കുന്നു.

ഇതിനായി മൂന്ന് വര്‍ഷത്തേക്കുള്ള ധാരണാപത്രം ഒപ്പുവെച്ചു. തൊഴിലവസരങ്ങള്‍ ഒരുക്കുന്നതിനു പുറമേ, ഈ പരസ്പര സഹകരണം ടാറ്റാ മോട്ടോഴ്സിന്റെ ബി.എസ്. 6 വാഹനങ്ങളുടെ വില്പന വര്‍ധിക്കുന്നതിനും സഹായിക്കും.

TAGS: SBI | Tata Motors |