ടാറ്റാ മോട്ടോഴ്‌സ് ജനുവരി മുതൽ വാണിജ്യവാഹനങ്ങളുടെ വില വർധിപ്പിക്കും

Posted on: December 23, 2020

കൊച്ചി : ടാറ്റാ മോട്ടോഴ്സ് വാണിജ്യ വാഹനങ്ങള്‍ക്ക് 2021 ജനുവരി ഒന്നു മുതല്‍ വില കൂടും. നിര്‍മാണ സാമഗ്രികളുടെ അടക്കം വില കൂടിയതും വിദേശ വിനിമയത്തിന്റെ ആഘാതവും ബി. എസ്.-6 മാനദണ്ഡങ്ങളിലേക്കുള്ള മാറ്റവും വാഹന നിര്‍മാണ ചെലവ് അടിക്കടി വര്‍ധിപ്പിച്ചിരിക്കുകയാണ്. ഈ വര്‍ധനയുമായി പൊരുത്തപ്പെട്ട് ഇതുവരെ പ്രവര്‍ത്തിച്ചു വന്നെങ്കിലും ഇപ്പോഴിത് താങ്ങാവുന്നതിലേറെയാണെന്നും ഈ സാഹചര്യത്തില്‍ വില വര്‍ധനയുടെ ഒരുഭാഗം ഉപഭോക്താക്കളിലേക്ക് പങ്കുവെക്കേണ്ടത് അനിവാര്യമായി മാറിയിരിക്കുകയാണന്നും കമ്പനി അറിയിച്ചു.

എം.&എച്ച്.സി.വി, ഐ.&എല്‍.സി.വി., എസ്.സി.വി.കളും ബസുകളും തുടങ്ങിയ ഉത്പന്ന നിരയിലാകും വില വര്‍ധന. ഓരോ മോഡലിന്റെയും വേരിയന്റിന്റെയും ഇന്ധനത്തിന്റെ സ്വഭാവത്തിന്റെയും അടിസ്ഥാനത്തില്‍ വില വ്യത്യാസപ്പെടും.

TAGS: Tata Motors |