ജാഗ്വാർ ഐപേസ് ബുക്കിംഗ് ആരംഭിച്ചു

Posted on: November 5, 2020

കൊച്ചി : ജാഗ്വാറിന്റെ ആദ്യ ഓള്‍ ഇലക്ട്രിക് പെര്‍ഫോമന്‍സ് എസ്.യു.വി.യായ ഐപേസിന്റെ ബുക്കിംഗ് ആരംഭിച്ചു. രണ്ട് ഇലക്ട്രിക് മോട്ടോറുകളില്‍നിന്ന് 400 പി.എസ്. ഉത്പാദിപ്പിക്കുന്ന 90 കിലോവാട്ട് ലിഥിയം ബാറ്ററിയാണ് വാഹനത്തില്‍ ഉപയോഗിച്ചിട്ടുള്ളത്. ഇന്ത്യയില്‍ എസ്., എസ്.ഇ., എച്ച്.എസ്.ഇ. വേരിയന്റുകളില്‍ ഐപേസ് ലഭിക്കും.

സ്റ്റാന്‍ഡേര്‍ഡ് 8 വര്‍ഷം അല്ലെങ്കില്‍ 1,60,000 കിലോമീറ്റര്‍ ബാറ്ററി വാറന്റിക്കു പുറമേ കോംപ്ലിമെന്ററി 5 വര്‍ഷത്തെ സേവന പാക്കേജ്, 5 വര്‍ഷത്തെ റോഡ്‌സൈഡ് അസിസ്റ്റന്‍സ്, 7.4 കിലോവാട്ട് എ.സി. വാള്‍ മൗണ്ടഡ് ചാര്‍ജര്‍ എന്നിവ നല്‍കും. 2021 മാര്‍ച്ച് മുതല്‍ വാഹനത്തിന്റെ വിതരണം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

TAGS: Jaguar I Pace |