ജാഗ്വർ ഐ പേസ് വിപണിയിൽ

Posted on: March 24, 2021

മുംബൈ : ആഡംബര കാര്‍ നിര്‍മാതാക്കളായ ജഗ്വാര്‍ ലാന്‍ഡ് റോവറിന്റെ ഇന്ത്യയിലെ ആദ്യ വൈദ്യുത വാഹനമായ ജഗ്വാര്‍ ഐ – പേസ് ഇന്ത്യന്‍വിപണിയില്‍ പുറത്തിറക്കി. 90 കിലോവാട്ട് അവര്‍ ബാറ്ററി ഊര്‍ജം പകരുന്ന വാഹനത്തിന് 294 കിലോവാട്ട് പവര്‍ ഉത്പാദിപ്പിക്കാന്‍ കഴിയും.

4.8 സെക്കന്‍ഡില്‍ 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ കഴിയുന്നവാഹനത്തിന് എസ്.എസ്.ഇ. എച്ച്.എസ്.ഇ. എന്നിങ്ങനെ മൂന്നുവേരിയന്റുകളാണുള്ളത്. 1.05 കോടി രൂപമുതലാണ് എക്‌സ്‌ഷോറൂം വില.

 

TAGS: Jaguar I Pace |